ഭാര്യ കേസ് കൊടുത്ത പരാതിയിൽ അമ്മായിയമ്മയുടെ കാറിൻ്റെ ടയർ കുത്തിക്കീറിയ മരുമകനെതിരെ കേസെടുത്തു
Sep 3, 2026, 09:26 IST
പരിയാരം: ഭാര്യ കേസ് കൊടുത്ത വൈരാഗ്യത്തിന് അമ്മായിയമ്മയുടെ കാറിന്റെ ടയറുകള്‍ കുത്തിക്കീറിയ മരുമകന്റെ പേരില്‍ പരിയാരം പോലീസ് കേസെടുത്തു.അഞ്ചാംപീടിക ചിറക്കുറ്റിയിലെ ദീപക് കാക്കാമണി(46)ന്റെ പേരിലാണ് കേസ്.സെപ്റ്റംബർ-ഒന്നിന് ഉച്ചക്ക് 12 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
പിലാത്തറ സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് കമ്പനി മാനേജരായ പെരിന്തട്ട പുറക്കുന്ന് തവിടിശേരിയിലെ കൂലേരി വീട്ടില്‍ ലീന സുകുമാരന്റെ(57)പരാതിയിലാണ് കേസ്. റോയല്‍ കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന ലീനയുടെ ഓഫീസിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിട്ട കെ.എല്‍-86 ഡി-0708 മ്പര്‍ കാറിന്റെ ടയറുകളാണ് ദീപക് കുത്തിക്കീറി നശിപ്പിച്ചത്. 20,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.
.jpg)

