കിഴുന്നയെ സമ്പൂർണ ഉദ്യോഗസ്ഥ ഗ്രാമമാക്കാൻ കരിയർ ഗൈഡൻസ് വാർഷിക കൂട്ടായ്മ
Jan 7, 2026, 09:12 IST
കിഴുന്ന: ഏതാനും വർഷത്തിനകം ഓരോ വീട്ടിലും ഓരോ സർക്കാർ ഉദ്യോഗസ്ഥരുള്ള സമ്പൂർണ്ണ സർക്കാർ ഉദ്യോഗസ്ഥ ഗ്രാമമാക്കി കിഴുന്ന ഗ്രാമത്തെ മാറ്റാൻ കിഴുന്ന കരിയർ ഗൈഡൻസ് സെന്റർ വാർഷിക കൂട്ടായ്മ തീരുമാനിച്ചു. കഴിഞ്ഞ 26 വർഷമായി സൗജന്യമായി പി എസ് സി പരിശീലനം നൽകുകയും 350 പേരിൽ അധികം ആളുകൾ സർക്കാർ സർവീസിൽ പ്രവേശിക്കുകയും ചെയ്ത് മാതൃക സൃഷ്ടിച്ചതാണ് കിഴുന്ന കരിയർ ഗൈഡൻസ് സെന്റർ.
tRootC1469263">കോർപ്പറേഷൻ കൗൺസിലർ അഡ്വക്കേറ്റ് സോന ജയറാം ഉദ്ഘാടനം ചെയ്തു. ജനു ആയിച്ചാൻകണ്ടി അധ്യക്ഷനായി. ടി.മോഹൻദാസ്,റിട്ട. എഇഒ പി വി വിനോദ് കുമാർ,എം സി സദാനന്ദൻ, പി വി വിജയൻ, എം വിനോദൻ, എ പ്രകാശ്, എം പ്രകാശൻ, സിഗി പ്രകാശ്, പി വി സജിത്ത്, ടി ഷജിൽ, ടി.വി. ശൗരി എന്നിവർ സംസാരിച്ചു.
.jpg)


