അമിത വേഗതയിൽ കാർ നിയന്ത്രണം വിട്ടു ; യുവാക്കൾ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
പെരളശേരി : കണ്ണൂർ - കൂത്തുപറമ്പ റോഡിലെമാവിലായി കീഴറയിൽ തിങ്കളാഴ്ച രാത്രിയിൽ അമിത വേഗതയിൽ പാഞ്ഞു വന്ന കാർ നിയന്ത്രണം വിട്ടു ബസ്സ് സ്റ്റോപ്പിലേക്ക് പാഞ്ഞു കയറാൻ പോയി. അതുവഴി വന്ന ബൈക്ക് യാത്ര ആരായയുവാക്കൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. അമിത വേഗതയിൽ കണ്ണൂർ ഭാഗത്ത് നിന്ന് വന്ന കാർ, മാവിലായി കീഴറ പള്ളിക്ക് മുന്നിലുള്ള വളവിൽ നിയന്ത്രിക്കുവാനാവാതെ ബസ് ഷെൽട്ടറിന് സമീപം എത്തിയപ്പോൾ വെട്ടിച്ചു, ഭാഗ്യം കൊണ്ട് മറിയാതെ ഇരുന്ന കാർ നിർത്താതെ അമിത വേഗതയിൽ പാഞ്ഞു പോവുകയാണ് ഉണ്ടായത്.
ഞെട്ടൽ മാറാതെ യുവാക്കൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് ആയുസ്സിന്റെ ബലം കൊണ്ടാണ്.ചെറുതും വലുതുമായി പലവിധ അപകടങ്ങളാണ് ഇവിടെ ഉണ്ടായിട്ടുള്ളത്. മുൻപ് ബസ് ഓട്ടോയിൽ ഇടിച്ചു കാടാച്ചിറ കടമ്പൂർ സ്വദേശിയായ യുവാവ് മരണപ്പെട്ടിരുന്നു. വളവിലെ പ്രശ്നങ്ങൾമൂലവും,ഇറക്കം ഇറങ്ങി അമിതവേഗവും അശ്രദ്ധമായ മറികടക്കലുമാണ് നിരന്തര അപകട കാരണം. തേഞ്ഞുതീർന്ന ടയറുകളുമായി ഓടിയ വാഹനങ്ങളും അപകടത്തിനിടയാക്കിയിട്ടുണ്ട്. ബ്രേക്ക് ചെയ്ത് റോഡിൽ തെന്നിമറിഞ്ഞാണ് ഇവ അപകടത്തിൽപെട്ടത്.
കഴിഞ്ഞ മാസം മത്സ്യം കയറ്റി വന്ന മിനി വാൻ മറിഞ്ഞു അപകടം സംഭവിച്ചിരുന്നു. അതിന് 10 ദിവസം മുൻപ് ഒരു കാർ മറിഞ്ഞിരുന്നു. ഇത്തരം അപകടമേറെയും മഴസമയത്താണ്. വേഗനിയന്ത്രണത്തിന് പോലീസും മോട്ടോർവാഹനവകുപ്പും ശക്തമായ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
.jpg)


