കണ്ണൂരിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ ബസ് കാത്തിരുപ്പ് കേന്ദ്രം തകർത്തു
Feb 16, 2026, 10:38 IST
കണ്ണവം : നിയന്ത്രണം വിട്ട കാർ റോഡരികിലെ ബസ് കാത്തിരിപ്പ് കേന്ദ്രം തകർത്തു. ഞായറാഴ്ച്ച പുലർച്ചെയാണ് അപകടം. റോഡരികിലെ ബസ് ഷെൽട്ടർ തകർത്തതിന ശേഷമാണ് കാർ നിന്നത്. അപകടത്തിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൻ്റെ മേൽക്കൂരയടക്കം തകർന്നു. അപകടത്തിൽ ആർക്കും സാരമായ പരുക്കില്ല.ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് പൊലിസ് സംശയിക്കുന്നു. കോളയാട് ഭാഗത്തേക്ക് പോകുന്ന ആൾട്ടോ കാറാണ് അപകടത്തിൽപ്പെട്ടത്.
.jpg)


