കണ്ണൂർ കാടാച്ചിറയിൽ റോഡരികിൽ നിർത്തിയിട്ട കാറിലിടിച്ച് മറ്റൊരു കാർ കീഴ്മേൽ മറിഞ്ഞു ; ഒരാൾക്ക് പരുക്കേറ്റു

kadachira accident
ഇടിയുടെ ആഘാതത്തിൽ കാർ  കീഴ്മേൽ മറിഞ്ഞു. ബലേനോ കാർ ഓടിച്ചയാൾക്കാണ് പരുക്കേറ്റത്. കൂടെയുണ്ടായിരുന്നവർക്ക് കാര്യമായ പരുക്കില്ല. പിണറായിലേക്ക് പോകുന്ന കാറാണ് അപകടത്തിൽപെട്ടത്

 കാടാച്ചിറ :കാടാച്ചിറ പോസ്റ്റ് ഓഫീസിന് സമീപം ജുമാ മസ്ജിദിന് മുൻപിൽ നിർത്തിയിട്ട കാറിൽ മറ്റൊരു കാറിടിച്ച് അപകടം. ബുധനാഴ്ച വൈകുന്നേരം 5. 10 നാണ് അപകടമുണ്ടായത്. പള്ളിയുടെ ഭാഗത്ത് റോഡരികിൽ നിർത്തിയിട്ട KL13 W 9717 ആൾട്ടോ കാറിൽ കാടാച്ചിറ ഭാഗത്ത് നിന്ന് കൂത്തുപറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്ന KL58AC 3853 ബലേനോ കാർ ഇടിക്കുകയായിരുന്നു.  

accident kannur kadachira

ഇടിയുടെ ആഘാതത്തിൽ കാർ  കീഴ്മേൽ മറിഞ്ഞു. ബലേനോ കാർ ഓടിച്ചയാൾക്കാണ് പരുക്കേറ്റത്. കൂടെയുണ്ടായിരുന്നവർക്ക് കാര്യമായ പരുക്കില്ല. പിണറായിലേക്ക് പോകുന്ന കാറാണ് അപകടത്തിൽപെട്ടത് . അപകടത്തെ തുടർന്ന് കണ്ണൂർ - കുത്തു പറമ്പ് റോഡിൽ അൽപ നേരം ഗതാഗതം മുടങ്ങി. നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി പരുക്കേറ്റയാളെ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എടക്കാട് പൊലിസ് സ്ഥലത്തെത്തി വാഹന കുരുക്ക് ഒഴിവാക്കി.

Tags