തലശേരി റെയിൽവേ പ്ലാറ്റ്ഫോമിൽ 2 കിലോ കഞ്ചാവ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
Jul 27, 2026, 10:12 IST
തലശേരി : തലശേരി റെയിൽവേ സ്‌റ്റേഷൻ പ്ലാറ്റ്ഫോമിൽ രണ്ടു കിലോ കഞ്ചാവ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. റെയിൽവേ സ്റ്റേഷൻ രണ്ടാം പ്ലാറ്റ്ഫോമിലാണ് ബാഗിൽ രണ്ട് കിലോയോളം കഞ്ചാവ് കണ്ടെത്തിയത്.
തലശേരി ആർ.പി.എഫ് എസ് ഐ മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ഒരാഴ്ച്ച മുൻപ് കണ്ണൂർ റെയിൽവെ സ്‌റ്റേഷനിൽ നിന്നും വൻ കഞ്ചാവ് ശേഖരം കണ്ടെത്തിയിരുന്നു. ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി ട്രെയിൻ വഴിയുള്ള കഞ്ചാവ് കടത്തിനെതിരെയും പൊലിസ് നടപടി ശക്തമാക്കിയിരിക്കുകയാണ്.
.jpg)

