മട്ടന്നൂർ നഗരത്തിൽ എക്സൈസ് പരിശോധനയിൽ കഞ്ചാവ് ചെടി കണ്ടെത്തി

Cannabis plant found during excise inspection in Mattanur city
Cannabis plant found during excise inspection in Mattanur city

മട്ടന്നൂർ : ഓപ്പറേഷൻ ക്ലീൻ സ്ലേറ്റ്  സ്പെഷ്യൽ ഡ്രൈവ് രണ്ടാം ഘട്ടത്തിന്റെ ഭാഗമായി മട്ടന്നൂർ റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ ലോതർ എൽ.പെരേരയുടെ നേതൃത്വത്തിൽ മട്ടന്നൂർ ഭാഗത്ത് നടത്തിയ പരിശോധനയിൽ മട്ടന്നൂർ - തലശ്ശേരി റോഡരികിൽ കാനറാ ബാങ്കിൻ്റെ എ.ടി.എമ്മിന് സമീപം കഞ്ചാവ് ചെടി കണ്ടെത്തി കേസെടുത്തു.

tRootC1469263">

ചെടി വടകര പ്രത്യേക കോടതിയിൽ ഹാജരാക്കും. പ്രതിയെ കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പരിശോധനയിൽ അസിസ്റ്റന്റ് എക്സ്സൈസ്  ഇൻസ്‌പെക്ടർ (ഗ്രേഡ്) കെ ഉത്തമൻ, പ്രിവൻറ്റീവ് ഓഫീസർ ഷാജി. സി പി, അസിസ്റ്റന്റ് എക്സ്സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് സാജൻ കെ കെ, സിവിൽ എക്സ്സൈസ് ഓഫീസർ മാരായ റിനീഷ് ഓർക്കാട്ടേരി, റിജുൻ സി വി എന്നിവരും ഉണ്ടായിരുന്നു.

Tags