കൈതേരിയിൽ എക്സൈസ് പരിശോധനയിൽ കഞ്ചാവ് ചെടി കണ്ടെത്തി

Cannabis plant found during Excise inspection in Kaitheri.

കൂത്തുപറമ്പ് : കൈതേരിയിൽ എക്സൈസ് പരിശോധനയിൽ റോഡരികിൽ കഞ്ചാവ് ചെടി കണ്ടെത്തി.കൂത്തുപറമ്പ് എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ കെ. ശശിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് 55 സെന്റീമീറ്റർ നീളമുള്ള കഞ്ചാവ് ചെടി കണ്ടെത്തിയത്. പ്രദേശത്ത് കൂടുതൽ കഞ്ചാവ് ചെടികൾക്കായി എക്സൈസ് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല.

Tags