വീണ്ടും കഞ്ചാവ് വേട്ട ; ഒന്നേകാൽ കിലോയോളം കഞ്ചാവുമായി കണ്ണൂർ സ്വദേശികൾ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ
രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഹിൽ പാലസ് പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്
തലശേരി: ഒന്നേകാൽ കിലോയോളം കഞ്ചാവുമായി കണ്ണൂർ സ്വദേശികൾ ഉൾപ്പെടെ മൂന്ന് പേരെ പോലീസ് പിടികൂടി.ന്യൂമാഹി കുറിച്ചിയിൽ വരശ്രീ വീട്ടിൽ നിവേദ് ഷൈനിത്ത് (22), ന്യൂമാഹി ടെമ്പിൾ ഗേറ്റ് പൂവളപ്പ് സ്ട്രീറ്റ് പുതുശേരി വീട്ടിൽ ദേവാ സതീഷ് (21), അമ്പലപ്പുഴ കോമന മുല്ലക്കേരിൽ വീട്ടിൽ എം ദേവിക (22) എന്നിവരാണ് പിടിയിലായത്.
tRootC1469263">രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഹിൽ പാലസ് പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. രാത്രി 7.30 ഓടെ പ്രതികൾ താമസിച്ചിരുന്ന ചാത്താരി സ്റ്റാർ ഹോംസ് അനക്സിലെ ഫ്ലാറ്റിന് ഉള്ളിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഫ്ലാറ്റിലെ ദിവാൻ കോട്ടിനടിയിൽ സൂക്ഷിച്ച നിലയിലാണ് 1.270 കിലോ കഞ്ചാവ് പോലീസ് കണ്ടെടുത്തത്.
.jpg)


