കണ്ണൂർ കാക്കാഞ്ചാലിൽ ഹരിതകർമ്മസേന വീടുകളിൽ നിന്നും ശേഖരിച്ച പ്ലാസ്റ്റിക് സാധനങ്ങളിൽ നിന്നും കഞ്ചാവ് കണ്ടെടുത്തു

Cannabis was seized from plastic waste collected from households by the Haritha Karma Sena in Kakkanchal, Kannur.

കഴിഞ്ഞ ദിവസം പ്രദേശത്തെ 27 വീടുകളിൽ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക്കുകൾ കെട്ടിവച്ച സ്ഥലത്ത് നിന്നും എടുക്കുവാൻ വെള്ളിയാഴ്ച്ച രാവിലെ എത്തിയപ്പോഴാണ് പ്ലാസ്റ്റിക്ക് കവറിൽ പൊതിഞ്ഞ നിലയിൽ  ഉണങ്ങിയ ഇലകൾ കണ്ടത്. സംശയത്തെ തുടർന്ന് ഹരിതകർമ്മസേനാംഗങ്ങൾ പഞ്ചായത്ത് പ്രസിഡൻ്റിനെ വിവരം അറിയിക്കുകയും പ്രസിഡൻ്റ്   തളിപ്പറമ്പ് എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ ജെ. ജോസഫിനെ വിവരമറിയിക്കുകയും ചെയ്തു. 

 കണ്ണൂർ : ഹരിതകർമ്മസേന വീടുകളിൽ നിന്നും ശേഖരിച്ച പ്ലാസ്റ്റിക് സാധനങ്ങളിൽ നിന്നും കഞ്ചാവ് കണ്ടെടുത്തു. കാക്കാഞ്ചാൽ ക്രോസ് നമ്പർ ഒന്നിൽ വച്ചാണ് നൂറ് ഗ്രാമിലേറെ കഞ്ചാവ് കണ്ടെത്തിയത്. വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ എക്സൈസ് റെയ്ഞ്ച് സംഘം കഞ്ചാവ് കസ്റ്റഡിയിലെടുത്തു.

കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ ഉൾപ്പെടുന്ന കാക്കാഞ്ചൽ ക്രോസ് നമ്പർ ഒന്നിൽ കഴിഞ്ഞ ദിവസം ഹരിതകർമ്മസേന വീടുകളിൽ നിന്നും ശേഖരിച്ച പ്ലാസ്റ്റിക് സാധനങ്ങൾ പ്രദേശത്ത് ഒരു സ്ഥലത്ത് കെട്ടിവെക്കുകയും പിന്നീട് പ്രധാന സംഭരണ കേന്ദ്രത്തിലേക്ക് മാറ്റാറാണ് പതിവ്. 

കഴിഞ്ഞ ദിവസം പ്രദേശത്തെ 27 വീടുകളിൽ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക്കുകൾ കെട്ടിവച്ച സ്ഥലത്ത് നിന്നും എടുക്കുവാൻ വെള്ളിയാഴ്ച്ച രാവിലെ എത്തിയപ്പോഴാണ് പ്ലാസ്റ്റിക്ക് കവറിൽ പൊതിഞ്ഞ നിലയിൽ  ഉണങ്ങിയ ഇലകൾ കണ്ടത്. സംശയത്തെ തുടർന്ന് ഹരിതകർമ്മസേനാംഗങ്ങൾ പഞ്ചായത്ത് പ്രസിഡൻ്റിനെ വിവരം അറിയിക്കുകയും പ്രസിഡൻ്റ്   തളിപ്പറമ്പ് എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ ജെ. ജോസഫിനെ വിവരമറിയിക്കുകയും ചെയ്തു. 

തുടർന്ന് അദ്ദേഹത്തിൻ്റെ  നേതൃത്വത്തിൽ സ്ഥലത്ത് എത്തിയ എക്സൈസ് സംഘം പരിശോധിച്ച് കഞ്ചാവാണെന്ന് ഉറപ്പുവരുത്തി. പ്രദേശത്ത് നിന്നു തന്നെ ശേഖരിച്ച പാകമെത്താത്ത കഞ്ചാവ് ഇലകൾ ആണ് കണ്ടെത്തിയതെന്നാണ് എക്സൈസിൻ്റെ പ്രാഥമിക നിഗമനം. കഞ്ചാവ് എങ്ങിനെ ഇവിടെ എത്തി എന്നത് കണ്ടെത്തുന്നതിന് പ്രദേശത്ത് തുടർ പരിശോധന നടത്തുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചതായി കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി. അനിത പറഞ്ഞു.

കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്‌ടർ പി. രമ്യ, വി.ഇ.ഒ മുഹമ്മദ് ബഷീർ തുടങ്ങിയ പഞ്ചായത്ത് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിരുന്നു.

Tags