പ്രചാരണ ചൂടിൽ...!! പയ്യന്നൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ടി ഐ മധുസൂദനന്റെ പര്യടനം മൂന്നാം ദിവസത്തിൽ

In the heat of the campaign...!! Payyannur constituency LDF candidate T.I. Madhusudhanan's tour enters the third day

 പയ്യന്നൂർ: കേരളം പോളിങ് ബൂത്തിലെത്താൻ ഇനി 12 ദിവസം മാത്രം ബാക്കി നിൽക്കെ മണ്ഡലങ്ങളിൽ പ്രചാരണ ചൂട് കനക്കുകയാണ്. പയ്യന്നൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ടി.ഐ മധുസൂദനന്റെ മൂന്നാം ദിവസത്തെ സ്ഥാനാർഥി പര്യടനം ശനിയാഴ്ച നടക്കും.

രാവിലെ 9ന് എട്ടിക്കുളത്ത് നിന്ന് പര്യടനം ആരംഭിക്കും. തുടർന്ന് പാലക്കോട് (9.30), വടക്കുമ്പാട് (10), കൊവ്വപ്പുറം (10.15), പുഞ്ചക്കാട് ഇഎംഎസ് മന്ദിരം (10.30), മാവിച്ചേരി ചീർമക്കാവ് പരിസരം (11), കേളോത്ത് (11.15), കാര (12), മൂരിക്കൊവ്വൽ (12.30) എന്നിവിടങ്ങളിലായി രാവിലെ പരിപാടികൾ നടക്കും.

In the heat of the campaign...!! Payyannur constituency LDF candidate T.I. Madhusudhanan's tour enters the third day

ഉച്ചയ്ക്ക് ശേഷം സത്യൻ ആർട്സ് പരിസരം (3), കിസാൻകൊവ്വൽ (3.15), പുതിയങ്കാവ് (3.30), കാറമേൽ സൗത്ത് (4), പുത്തൂർ പടിഞ്ഞാറെക്കര (5.30), പലിയേരിക്കൊവ്വൽ (6), ചെറുമൂല പൊതുജന വായനശാല (6.30), കുണിയൻ പടിഞ്ഞാറ് (7) എന്നിവിടങ്ങളിലൂടെയാണ് പര്യടനം കടന്നുപോകുക.

വൈകിട്ട് 7.30ന് വെള്ളൂർ സാംസ്കാരിക നിലയത്തിൽ നടക്കുന്ന സ്വീകരണത്തോടെ ദിവസത്തെ പര്യടനം സമാപിക്കും. മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ ആവേശകരമായ സ്വീകരണങ്ങളാണ് പ്രതീക്ഷിക്കുന്നത്.