കണ്ണൂരിൽ ക്യാന്‍സര്‍ നിര്‍ണയ ക്യാമ്പും ബോധവല്‍കരണ ക്ലാസും നടത്തി

Cancer screening camp and awareness class held in Kannur
Cancer screening camp and awareness class held in Kannur

പെരളശ്ശേരി: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് എടക്കാട് മേഖലാ കമ്മറ്റി, റെയ്ഡ്കോ, പെരളശ്ശേരി പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തില്‍ വനിതാ ദിനാചരണത്തിന്‍റെ ഭാഗമായി ക്യാന്‍സര്‍ നിര്‍ണയ ക്യാമ്പും ബോധവല്‍കരണ ക്ലാസും സംഘടിപ്പിച്ചു.മൂന്നു പെരിയ റെയ്ഡ്കോ കറിപ്പൗഡര്‍ യൂണിറ്റില്‍ നടന്ന പരിപാടി പെരളശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് എ.വി.ഷീബ ഉദ്ഘാടനം ചെയ്തു. പെരളശ്ശേരി പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ. രാഹുല്‍ ബാബു അധ്യക്ഷത വഹിച്ചു. ഇരിവേരി മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.മായ ക്ലാസെടുത്തു.

 ശാസ്ത്ര സാഹിത്യ പരിഷത്ത് എടക്കാട് മേഖലാ സെക്രട്ടറി എ.പി.സജീന്ദ്രന്‍, റെയ്ഡ്കോ ഫാക്ടറി മാമേജര്‍ കെ.രാഗേഷ്, ധന്യാ റാം, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വേദപ്രകാശ് എന്നിവര്‍ പ്രസംഗിച്ചു. റയ്ഡ്കോയിലെ മുഴുവന്‍ തൊഴിലാഴികള്‍ക്കും സൗജന്യമായി ക്യാന്‍സര്‍, ക്ഷയം, ജീവിത ശൈലീരോഗ പരിശോധന നടത്തി.

Tags