കാൽടെക്സിലെ ഗതാഗത കുരുക്കിന് പരിഹാരമാകുന്നു: 17 ന് റോഡ് തുറന്ന് കൊടുക്കും

Solution to Caltex traffic congestion: Road to open on the 17th.

കണ്ണൂർ: കണ്ണൂർ കാൽടെക്സിലെ കലുങ്ക്നിർമാണം  22 ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാക്കും. എൻ.എസ്.ടാക്കീസിന് മുൻവശത്തെ റോഡ് 17 ന് പൊതുമരാമത്ത് വകുപ്പ് തുറന്ന് കൊടുക്കുമെന്ന് ടി.ഒ.മോഹനൻ എം.എൽ.എ അറിയിച്ചു.റോഡിൽ ഗർത്തം രൂപപ്പെട്ട ത്തെ തുടർന്ന് ജൂലൈ 26 നാണ് റോഡ് പൂർണമായും അടച്ച് നിർമാണ പ്രവൃത്തികൾ ക്ക് തുടക്കം കുറിച്ചത്. ഒരു മാസത്തേക്ക് അടച്ചിടുമെന്ന് പറഞ്ഞ് തുടങ്ങിയ നിർമാണ പ്രവൃത്തി അതിവേഗം പുരോഗമിക്കുകയായിരുന്നു.

അഡ്വ. ടി ഒ മോഹനൻ എം.എൽ.എ മുൻകൈയ്യെടു ത്ത് യുദ്ധകാലാടിസ്ഥാനത്തിലാണ് ഓണത്തിന് മുൻപ് റോഡ് തുറന്ന് നൽകുന്നത്. ഇവിടെ കോൺക്രീറ്റ് പ്രവൃത്തി കൾ സമയബന്ധിതമായി പൂർത്തീകരിച്ച് സ്ലാബ് പാകി കഴി ഞ്ഞു. ശേഷിച്ച ജോലികൾ ദ്രുതഗതിയിൽ നടക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. റോഡിന് കുറുകേയുള്ള ക ലുങ്കിൻ്റെ ഭിത്തിയിലെ തകരാ റിനെ തുടർന്നാണ് ഗർത്തം രൂപപ്പെട്ടതെന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചി രുന്നു. റോഡ് അടച്ചത് കാരണം നീണ്ട് ഗതാഗത കുരുക്കാണ് ന ഗരത്തിൽ ഉണ്ടായത്. 

കാൽടെ ക്സ് ജംഗ്ഷനിൽ ട്രാഫിക് സി ഗ്നൽ പോലും നിർത്തിവച്ചാ ണ് ഗതാഗതം നിയന്ത്രിച്ചത്. ട്രാഫിക് പൊലീസ് കൂടുതൽ ഉദ്യോഗസ്ഥരെ ഗതാഗതനി യന്ത്രണത്തിന് നിയോഗിച്ചിരു ന്നു. റോഡിൽ അനധികൃതമാ യി വാഹനം പാർക്ക് ചെയ്യു ന്നത് ഒഴിവാക്കാനായി ട്രാഫിക് ഉദ്യോഗസ്ഥരുമായി സംസാ രിച്ച് തീരുമാനമെടുക്കുമെന്ന് ടി ഒ മോഹനൻഎം.എൽ.എ പറഞ്ഞു.

Tags