കണ്ണൂർ കാൽടെക്‌സിൽ ലോറി ദേഹത്ത് കയറി മധ്യവയസ്ക്കൻ മരിച്ചു
Oct 27, 2025, 14:59 IST
കണ്ണൂർ: കണ്ണൂർ നഗരത്തിൽ ലോറിയിടിച്ച് ഇതരസംസ്ഥാനക്കാരനായ മധ്യവയസ്ക്കൻ മരിച്ചു. കാൽടെക്‌സ് ജംഗ്ഷനിൽ വൈദ്യുതി ഭവനു മുന്നിൽ വച്ച് ഇന്ന് രാവിലെ 9.45 ന് ചരക്കു ലോറി ഇടിച്ചാണ് മധ്യവയസ്‌കനായ ഇതര സംസ്ഥാനക്കാരൻ' മരിച്ചത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. തമിഴ്നാട് സ്വദേശിയാണെന്നാണ് പൊലിസ് നൽകുന്ന വിവരം.
അപകടത്തിൽ ലോറി ദേഹത്ത് കയിറിയിറങ്ങി ഇയാൾ തൽക്ഷണം മരിച്ചു. തലശേരി ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. കണ്ണൂർ ടൗൺ പൊലിസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം ജില്ലാആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
.jpg)

