പി. ജയരാജനെ വിളിക്കൂ, പാർട്ടിയെ രക്ഷിക്കൂ, കണ്ണൂർ ആഡൂരിലും ഫ്ളക്സ് ബോർഡ് ഉയർന്നു

Call P Jayarajan save the party flex board also went up in Kannur Adoor

കാടാച്ചിറ : സി.പി എം സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായപി ജയരാജനെ അനുകൂലിച്ചു കൊണ്ട് പിണറായി വിജയന്റെ മണ്ഡലമായ ധർമ്മടത്തും ഫ്ലക്സ് ബോർഡ് ഉയർന്നു. 

കടമ്പൂർ പഞ്ചായത്തിലെ ആഡൂരിലാണ് ബോർഡ് സ്ഥാപിച്ചത് പി ജയരാജനെ വിളിക്കൂ പാർട്ടിയെ രക്ഷിക്കൂ എന്ന് ബോർഡിൽ എഴുതിയിട്ടുണ്ട്. തിരുത്തേണ്ട പാഠ ഭാഗങ്ങളുണ്ട്, ജീർണ്ണതകൾ ചർച്ച ചെയ്ത് തിരുത്താതിരുന്നാൽ ജനങ്ങൾക്കിടയിൽ വിശ്വാസ്യതക്ക് മങ്ങലേൽക്കും" എന്ന പി ജയരാജൻ്റെ ഫെയ്‌സ് ബുക്ക് കുറിപ്പിലെ വാചകവും ബോർഡിൽ എഴുതി വെച്ചിട്ടുണ്ട്.

ഇന്ന് രാവിലെ അഴീക്കോട് മണ്ഡലത്തിലും ഇന്നലെ മട്ടന്നൂർ മണ്ഡലത്തിലെ കോളയാടും പി. ജയരാജൻ്റെ ചിത്രമുള്ളഫ്ളക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. കോളയാട് പി ബി അംഗമായ പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെയും വിമർശിച്ചു കൊണ്ടാണ് ഇവിടെഫ്ളക്സ് ഉയർന്നത്.

Tags