കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോ. കണ്ണൂർ മധ്യ മേഖലാ കൺവെൻഷൻ തുടങ്ങി


പുതിയതെരു:കേബിൾ ടിവി മേഖലയിലെ വെല്ലുവിളികളെ ഒറ്റക്കെട്ടായി നേരിട്ട് കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ മുന്നോട്ട് പോകുകയാണെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി ബി സുരേഷ് പറഞ്ഞു.കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കണ്ണൂർ മധ്യ മേഖലാ കൺവെൻഷൻ പുതിയ തെരുമാഗ്നറ്റ് ഹോട്ടൽഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു പി ബി സുരേഷ് കുത്തകകൾ സൃഷ്ടിക്കുന്ന എല്ലാ വെല്ലുവിളികളെയും സാങ്കേതിക മികവിലൂടെ തന്നെ നേരിടും വൈവിധ്യവത്കരണം ലക്ഷ്യമിട്ടുള്ള
വിഷൻ 360 ചിട്ടയാർന്ന പ്രവർത്തനത്തിലൂടെ നടപ്പാക്കും പുതിയ കാലത്തിന് അനുസരിച്ച് ബിസിനസ് വ്യാപിപ്പിക്കു മെന്നും അദ്ദേഹം പറഞ്ഞു.
കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കണ്ണൂർ മധ്യ മേഖലാ കൺവെൻഷനിൽ ഇരുന്നോറോളം പ്രതിനിധികൾ പങ്കെടുത്തു.പുതിയതെരു മാഗ്നറ്റ് ഹോട്ടലിൽ സി ഒ എ ജില്ലാ പ്രസിഡണ്ട് വി. ജയകൃഷ്ണൻ പതാക ഉയർത്തി സംസ്ഥാന ജനറൽ സെക്രട്ടറി പി ബി സുരേഷ്, കെ വി രാജൻ, കെ .വിജയകൃഷ്ണൻ, എം ആർ രജീഷ്, എ വി ശശികുമാർ തുടങ്ങിയവർ പങ്കെടുത്തു..
