പയ്യന്നൂർ പാടിയിൽ കടവ് പാലം ടെണ്ടറിന് മന്ത്രിസഭ അംഗീകാരം
Feb 13, 2025, 13:55 IST
കണ്ണൂർ, കാസർഗോഡ് ജില്ലകളെ ബന്ധിപ്പിക്കുന്ന പാടിയിൽ കടവ് പാലം ടെണ്ടറിന് മന്ത്രിസഭ അംഗീകാരം. പാലം നിർമ്മിക്കുന്നതിന് 11 കോടി 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിക്കുകയും ടെണ്ടർ നടപടികൾ പൂർത്തീകരിക്കുകയും ചെയ്തിരുന്നു. രണ്ട് തവണ ടെണ്ടർ ചെയ്തെങ്കിലും ആരും പങ്കെടുക്കാതിരിക്കുകയും മൂന്നാമത്തെ ടെണ്ടറിൽ ഭരണാനുമതി നൽകിയ തുകയെക്കാൾ 14 % അധിക തുക ക്വാട്ട് ചെയ്തു. ടെണ്ടർ ചെയ്ത തുക ഭരണാനുമതി തുകയെക്കാൾ അധികമായതിനാൽ മന്ത്രിസഭയുടെ അംഗീകാരം ആവശ്യമായി വരികയും ചെയ്തു. അതിനാണ് ഇന്ന് ചേർന്ന ക്യാബിനറ്റ് അംഗീകാരം നൽകിയത്.
tRootC1469263">.jpg)


