തളിപ്പറമ്പ് തീപ്പിടിത്തത്തിലെ ദുരിത ബാധിതനായ വ്യാപാരി നഗര സെക്രട്ടറിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്കിടെ ബോധരഹിതനായി കുഴഞ്ഞുവീണു
തളിപ്പറമ്പ്:തീപിടുത്തം നടന്ന തളിപ്പറമ്പ് ബസ് സ്റ്റാൻഡിന് സമീപത്തെ കെ.വി.കോംപ്ല്കസിലെ ശൂചീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടെ തളിപ്പറമ്പ് നഗരസഭാ സെക്രട്ടെറിയുടെ ചേമ്പറില്‍ ദുരിതബാധിതനായ കടയുടമ ബോധംകെട്ടുവീണു.കോംപ്ലക്‌സിലെ ഫണ്‍സിറ്റി എന്ന കടയുടമയായ തളിപ്പറമ്പിലെ ഷൗക്കത്തലിയാണ്(51) ബോധം കെട്ടുവീണത്.
കൂടെയുണ്ടായിരുന്ന വ്യാപാരി നേതാക്കളായ കെ.എസ്.റിയാസ്, വി.താജുദ്ദീന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇദ്ദേഹത്തെ അടിയന്തിര ചികിത്സയ്ക്കായി തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.തീപിടിത്തം നടന്നതുമുതല്‍ ഷൗക്കത്തലി കടുത്ത മനോവിഷമത്തിലായിരുന്നു.
വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള സഹകരണത്തോടെ നശിച്ചുപോയ കടകള്‍ പുന:സ്ഥാപിക്കാനായി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായിട്ടാണ് ശുചീകരണം പെട്ടെന്നുതന്നെ നടത്താന്‍ വ്യാപാരി നേതാക്കള്‍ ശ്രമങ്ങള്‍ ആരംഭിച്ചത്.എന്നാല്‍ ഇന്നലെ വൈകുന്നേരം ഇതു സംബന്ധിച്ച് നഗരസഭ സെക്രട്ടറിയുടെ ചേമ്പറില്‍ വ്യാപാരികളുമായി ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെ ശുചീകരണത്തിനെതിരെ നഗരസഭാ സെക്രട്ടറി കര്‍ശനമായ നിലപാട് സ്വീകരിക്കുകയും ബഹളമുണ്ടാവുകയും ചെയ്തതോടെയാണ് ഷൗക്കത്തലി ബോധരഹിതനായി വീണത്. വ്യാപാരി ആരോഗ്യ സ്ഥിതി ചികിത്സയിലൂടെ വീണ്ടെടുത്തു കഴിഞ്ഞു വെന്നാണ് ബന്ധുക്കൾ നൽകുന്ന വിവരം.
.jpg)

