റോഡ് തകർച്ചയിൽ പ്രതിഷേധിച്ച് ബസ് പണിമുടക്ക്:കായച്ചിറ-കൊളച്ചേരിപ്പറമ്പ് റൂട്ടിൽ യാത്രാ ദുരിതം രൂക്ഷം

Bus strike in protest against road collapse: Travel woes worsen on Kayachira-Kolacheriparamba route
Bus strike in protest against road collapse: Travel woes worsen on Kayachira-Kolacheriparamba route


 കൊളച്ചേരി : റോഡിലെ അറ്റകുറ്റപ്പണിനടത്തി ഗാതാഗത യോഗ്യമാക്കണമെന്നാവശ്യം പണിമുടക്കി സ്വകാര്യ ബസ് ജീവനക്കാര്‍. ദുരിതത്തിലായി ജനജീവിതം.പള്ളിപ്പറമ്പ് - കായച്ചിറ-കൊളച്ചേരിപ്പറമ്പ് റോഡ് തകര്‍ന്നതിനെ തുടര്‍ന്നാണ് കണ്ണാടിപ്പറമ്പ്-പള്ളിപ്പറമ്പ് റൂട്ടിലെ ബസ് ഇന്നലെ മുതല്‍ പണി മുടക്കിയത്.കണ്ണൂരില്‍ നിന്ന് പള്ളിപ്പറമ്പിലേക്ക് സര്‍വീസ് നടത്തേണ്ട ബസുകള്‍ കൊളച്ചേരിപ്പറമ്പ് വരെ മാത്രം സര്‍വീസ് നടത്തിയാണ് പ്രതിഷേധം നടത്തുന്നത്.

tRootC1469263">

വിദ്യാര്‍ഥികളടക്കം നിരവധി പേര്‍ യാത്രചെയ്യുന്ന റോഡില്‍ ബസ് പണിമുടക്കിയതോടെ ജന ജീവിതം ഒന്നാകെ താറുമാറായി.റോഡിലെ വലിയ കുഴികള്‍ കാരണം ഇതുവഴി കടന്നു പോകുന്ന വാഹനങ്ങളും കാല്‍നടയാത്രക്കാരും ബുദ്ധിമുട്ട് നേരിടുകയാണ്.റോഡ് നവീകരിച്ച് ഗതാഗത യോഗ്യമാക്കണമെന്നാണ് ബസ് ജീവനക്കാരുടെയും നാട്ടുകാരുടേയും ആവശ്യം.നടപടി തുടരുന്നത് വരെ പണിമുടക്ക് തുടരുമെന്നും ബസ് ജീവക്കാര്‍ അറിയിച്ചു.
 

Tags