കണ്ണൂർ - തലശ്ശേരി റൂട്ടിൽ ഫെബ്രുവരി അഞ്ച് മുതൽ അനിശ്ചിത കാല ബസ് പണിമുടക്ക് പ്രഖ്യാപിച്ച് ബസ് ഉടമകൾ
കണ്ണൂർ : കണ്ണൂർ - തലശ്ശേരി റൂട്ടിൽ നടാലിൽ ഒ.കെ.യു.പി.സ്കൂളിന് സമീപം ദേശീയപാത അനുവദിക്കാത്ത ദേശീയപാത അധികൃതരുടെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ച് ഫെബ്രുവരി അഞ്ച്, വ്യാഴാഴ്‌ച മുതൽ കണ്ണൂർ - തലശ്ശേരി റൂട്ടിൽ സർവ്വീസ് നടത്തുന്ന ബസ്സുകൾ അനിശ്ചിതകാലത്തേക്ക് സർവ്വീസ് നിർത്തിവെക്കുമെന്ന് ബസ്സുടമകളുടെ കോർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
tRootC1469263">അന്നേ ദിവസം ജില്ലയിലെ മുഴുവൻ ബസ്സുകളും അനുഭാവ പൂർവ്വമായി ഒരു ദിവസം സർവ്വീസ് നിർത്തിവെക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
അണ്ടർപാസ് ഇല്യാ ത്തത് കൊണ്ട് അതുവഴി തലശ്ശേരിയിലേക്ക് പോകുന്ന 60 ഓളം ബസ്സുകൾ ചാല അമ്പലം വരെ ഏഴു കി.മീറ്റർ അധിക ദുരം സഞ്ചരിക്കേണ്ടിവരും. അണ്ടർപാസ്സ് നിർമ്മിച്ച് പരിഹാരം ഉണ്ടാക്കാൻ രണ്ടു വർഷം മുന്നേ കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്‌കരി, ദേശീയ പാത അധികൃതർക്കും, ജില്ലയിലെ എം.പി മാർ, മന്ത്രിമാർ, എം.എൽ.എ മാർ കേരള മുഖ്യമന്ത്രി എന്നി വർക്ക് നിവേദനം നൽകിയെങ്കിലും പ്രശ്ന പരിഹാരം ഉണ്ടായില്ലെന്നും ഭാരവാഹികൾ പറഞ്ഞു.
കണ്ണൂരിലെ ജനപ്രതിനിധികൾ നേരത്തെ ഈ വിഷയത്തിൽ ഇടപ്പെട്ടിരുന്നുവെങ്കിൽ അടിപ്പാത യാഥാർത്ഥ്യമാകുമായിരുന്നു. ഒ.കെ. യു.പി സ്കൂളിന് സമീപം അടിപ്പാത നിർമ്മിക്കാൻ കോടികൾ വേണ്ടി വരുമെന്നാണ് ദേശീയപാത അതോറിറ്റി പറയുന്നത്. ഇതിന് ബദലായി നടാലിലെ അടിപ്പാത പൊളിച്ചു ഉയരം കൂട്ടണമെന്നും ബസ് ഉടമകൾ ആവശ്യപ്പെട്ടു.വാർത്താ സമ്മേളനത്തിൽ ജന.റൽകൺവീനർ രാജ്കുമാർ കരുവാരത്ത്, പി കെ പവിത്രൻ, ടി എം സുധാകരൻ, കെ വിജയൻ എന്നിവർ പങ്കെടുത്തു
.jpg)


