കണ്ണൂർ മട്ടന്നൂരിൽ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം : 11 പേർക്ക് പരിക്ക്

Bus and lorry collide in Mattannur, Kannur: 11 injured
Bus and lorry collide in Mattannur, Kannur: 11 injured

കണ്ണൂർ : കണ്ണൂർ മട്ടന്നൂർ ഉളിയിൽ ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. കണ്ണൂരിൽ നിന്ന് മടിക്കേരിയിലേക്ക് പോകുകയായിരുന്ന കർണാടക രജിസ്ട്രേഷൻ ബസും എതിരെ വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. ബസ് ഡ്രൈവർ ഉൾപ്പെടെ 11 പേർക്കാണ് പരിക്കേറ്റത്.

ബസ്സിനുള്ളിൽ കുടുങ്ങിപ്പോയ ഡ്രൈവറെ നാട്ടുകാർ ബസ്സ് കുത്തിപ്പൊളിച്ചാണ് പുറത്തെടുത്തത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. നിലവിൽ ആരുടെയും പരിക്ക് ഗുരുതരമല്ല. ഫയർഫോഴ്സ് സ്ഥലത്തെത്തിയിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

Tags

News Hub