കണ്ണൂരിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പോക്സോ കേസിൽ ബസ് ഡ്രൈവർ അറസ്റ്റിൽ

Bus driver arrested in POCSO case for kidnapping and raping a Plus One student in Kannur
Bus driver arrested in POCSO case for kidnapping and raping a Plus One student in Kannur


കണ്ണൂർ: പ്ലസ് വൺ വിദ്യാർത്ഥിനിയുമായി സൗഹൃദം സ്ഥാപിച്ച് മൊബൈൽ ഫോൺ നൽകി ആളൊഴിഞ്ഞ വീട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ച സ്വകാര്യ ബസ് ഡ്രൈവർ പോക്സോ കേസിൽ അറസ്റ്റിൽ . കൊറ്റാളി കുഞ്ഞിപ്പള്ളി സ്വദേശി ശ്രീദീപത്തിൽ ദിപിനെ (37) യാണ് ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ പി.എ. ബിനുമോഹന്റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റു ചെയ്തത്. കണ്ണൂർ സിറ്റി സ്റ്റേഷൻ പരിധിയിലെ 16 കാരിയുടെ പരാതിയിലാണ് കേസെടുത്തത്.

tRootC1469263">

 കഴിഞ്ഞ വർഷംഎസ്.എസ്.എൽ.സിക്ക് പഠിക്കുന്ന സമയം വിദ്യാർത്ഥിനിയുമായി പരിചയത്തിലായ യുവാവ് പിന്നീട് വിലപിടിപ്പുളള മൊബൈൽ ഫോൺ വാങ്ങി കൊടുക്കുകയും ശേഷം ഇക്കഴിഞ്ഞ ഒക്ടോബർ മാസത്തിലും നവംബർ മാസത്തിലും പ്രതിക്ക് ബന്ധത്തിലുള്ള കക്കാടുള്ള വീട്ടിലേക്ക് ഓട്ടോയിൽ കൊണ്ടുപോയി പലതവണ പെൺകുട്ടിയെപീഡിപ്പിക്കുകയായിരുന്നു. പിന്നീട് പെൺകുട്ടിയുടെ കയ്യിൽ വിലപിടിപ്പുള്ള മൊബൈൽ ഫോൺ വീട്ടുകാർ കണ്ടതിനെ തുടർന്ന് പെൺകുട്ടിയോട് ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. 

തുടർന്ന് സംഭവം നടന്നകണ്ണൂർ ടൗൺ പോലീസിൽ ബന്ധുക്കൾ പരാതി. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണത്തിനിടെയാണ് ബുധനാഴ്ച്ചപുലർച്ചെ പ്രതിയെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Tags