പുന്നോലിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് നാൽപതോളം പേർക്ക് പരുക്കേറ്റു
Aug 12, 2026, 15:14 IST
തലശേരി: തലശേരി - കോഴിക്കോട് ദേശീയ പാതയിലെ ന്യൂമാഹി പുന്നോലിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് നാൽപതോളം പേർക്ക് പരുക്കേറ്റു. ബുധനാഴ്ച്ച പകൽ 12.30 നാണ് അപകടം. തലശേരി - കോഴിക്കോട് റൂട്ടിൽ ഓടുന്നലിമിറ്റഡ് സ്റ്റോപ് ബന്ധുകളാണ് അപകടത്തിൽപ്പെട്ടത്. പരുക്കേറ്റവരെ തലശേരിയിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. ഇരു ബസുകളുടെയും അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് പൊലിസിൻ്റെ നിഗമനം.
.jpg)

