താണയിൽ സ്വകാര്യ ബസിടിച്ച് പരുക്കേറ്റ വയോധിക മരണ മടഞ്ഞു

Elderly man injured in Thane bus accident dies
Elderly man injured in Thane bus accident dies

ചക്കരക്കൽ: താണസിഗ്നൽ ലൈറ്റിന് സമീപം  സ്വകാര്യ ബസിടിച്ചു പരുക്കേറ്റ വയോധിക കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കി കെ മരണമടഞ്ഞു. വെള്ളച്ചാൽ കിഴക്കെ യിൽ വീട്ടിൽ കെ. നന്ദിനി (68) മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ചികിത്സയിലുള്ള ബന്ധുവിനെ കാണാനായി താണ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് പോകുമ്പോൾ അമിത വേഗതയിൽ നിന്നും വന്ന കോഴിക്കോടൻ ബസ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

tRootC1469263">

 ഉടൻ നാട്ടുകാർ താണ ധനലക്ഷ്മി ആശുപത്രിയിലും നില ഗുരുതരമായതിനെ തുടർന്ന് ചാല മിംസ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. മുൻദിനേശ് ബീഡി തൊഴിലാളിയാണ്. മുൻ സി.പി.എം വെള്ളച്ചാൽ ബ്രാഞ്ച് അംഗം, ജനാധിപത്യ മഹിളാ അസോ. ഇരിവേരി വില്ലേജ് കമ്മിറ്റി മുൻ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സഹോദരങ്ങൾ: പരേതയായ വിമല , നളിനി പ്രേമൻ, അശോക്, രതി, ദിനേശൻ.

Tags