ഓടിക്കൊണ്ടിരുന്ന ബൈക്കിന് കുറുകെ ചാടിയ കാട്ടുപോത്ത് ഇടിച്ചു : ബൈക്ക് യാത്രക്കാരനായ യുവാവിന് ഗുരുതരമായി പരുക്കേറ്റു

A wild buffalo jumped across a running bike and hit it: A young biker was seriously injured
കൂത്തുപറമ്പ്: കോളയാട് കാട്ടുപോത്ത് ബൈക്കിൽ ഇടിച്ച് യുവാവിന് ഗുരുതരമായി പരുക്കേറ്റു .കോളയാട് പെരുവ കടൽക്കണ്ടത്തെ പത്മനാഭന്റെ മകൻ ഷിനോജിനാണ് പരിക്കേറ്റത്. ബൈക്കിൽ നിന്നും തെറിച്ചു വീണു .ഗുരുതരമായി പരിക്കേറ്റ ഷിനോജിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാഴ്ച്ച മുൻപ് കൂത്തുപറമ്പിലെ ബൈക്ക് ഷോറൂമിൽ വിരണ്ട് ഓടിയെത്തിയ കാട്ടുപോത്ത് നാശം വിതച്ചിരുന്നു ഷോറൂമിൻ്റെ മുൻവശത്തെ ഗ്ളാസ് ചില്ലുകൾ തകർക്കുകയും ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തിരുന്നു. 

ഇതിനു ശേഷം മാനന്തേരി, കണ്ണവം ചിറ്റാരിപ്പറമ്പ് മേഖലകളിൽ കാട്ടുപോത്ത് എത്തിയിരുന്നുവെങ്കിലും അതിനെ പിടികൂടാൻ വനം വകുപ്പിന് കഴിഞ്ഞിരുന്നില്ല.കണ്ണവം വനമേഖലയോട് ചേർന്ന സ്ഥലങ്ങളിലാണ് കാട്ടുപോത്തുകളിറങ്ങുന്നത്. കാട്ടുപോത്ത് ആക്രമണത്തിൽ 2023ൽ കോളയാട് ഒരാൾ കൊല്ലപ്പെട്ടിരുന്നു. നെടുംപൊയിൽ, കറ്റ്യാട്, കോളയാട്, പെരുവ, കണ്ണവം, മേഖലകളിലാണ് കാട്ടുപോത്തുകളുടെ സന്നിദ്ധ്യം ഉള്ളതെന്ന് പ്രദേശവാസികൾ പറഞ്ഞു. ഇതുകാരണം ഇവർ ഭീതിയിലാണ്.

Tags