സ്വാതന്ത്ര്യ ദിനം, ഓണാഘോഷം, വമ്പൻ ഓഫറുകളുമായി ബി.എസ് .എൻ . എൽ
കണ്ണൂർ: രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെയും ഓണാഘോഷങ്ങളുടെയും ഭാഗമായി ഉപഭോക്താക്കൾക്കായി വിവിധ ആകർഷകമായ സേവനങ്ങളും വമ്പൻ ഓഫറുകളും അവതരിപ്പിച്ച് ബി എസ് എൻ എൽ.മികച്ച കണക്റ്റിവിറ്റിയും താങ്ങാനാവുന്ന നിരക്കിലുള്ള ടെലികോം സേവനങ്ങളും ജനങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി കണ്ണൂർ ബിസിനസ് ഏരിയയിലും പ്രത്യേക പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുകയാണെന്ന് ബി എസ് എൻ എൽ ജനറൽ മാനേജർ ഭുവനേഷ് കുമാർ യാദവ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പുതിയ മൊബൈൽ ഉപഭോക്താക്കൾക്ക്ബി എസ് എൻ എല്ലിന്റെ 4ജി സേവനം പരിചയപ്പെടാനുള്ള അവസരമാണ് ഒരു രൂപ "ഫ്രീഡം2.0" ഓഫർ. ബി എസ് എൻ എല്ലിന്റെ സ്വദേശീയമായി വികസിപ്പിച്ച 4 ജി ശൃംഖലയെ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും മികച്ച മൊബൈൽ കണക്റ്റിവിറ്റി നൽകുന്നതിനുമുള്ള പ്രത്യേക പ്രചാരണത്തിന്റെ ഭാഗമാണിതെന്ന് ജനറൽ മാനേജർ പറഞ്ഞു.
2025-26 സാമ്പത്തിക വർഷത്തിൽ 74.46 കോടി രൂപയുടെ മൊത്തം വരുമാനം നേടുകയും 13.11 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തുകയുംചെയ്തിട്ടുണ്ടെന്നും2026-27 സാമ്പത്തിക വർഷത്തിൽ 225 കോടി രൂപയുടെ വരുമാനമാണ് കണ്ണൂർ ബിസിനസ് ഏരിയ ലക്ഷ്യമിടുന്നതതെന്നും അദ്ദേഹം പറഞ്ഞു.കണ്ണൂർ, കാസർഗോഡ്, ജില്ലകളും മാഹിയും ഉൾപ്പെടുന്ന ബി എസ് എൻ എൽ കണ്ണൂർ ബിസിനസ് ഏരിയയിലെ കോപ്പർ കേബിൾ ശൃംഖല പൂർണ്ണമായും ഫൈബർ ശൃംഖലയിലേക്ക് മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിച്ചുവരികയാണ്. കണ്ണൂർ ടൗൺ പ്രദേശം ഒഴികെയുള്ള മേഖലകളിലെ മാറ്റം പൂർത്തിയായിട്ടുണ്ട്. കണ്ണൂർ ടൗൺ മേഖലയിലെ ശേഷിക്കുന്ന പ്രവർത്തനങ്ങളും 2026 സെപ്റ്റംബർ അവസാനത്തോടെ പൂർത്തിയാക്കുന്നതിനാണ് ലക്ഷ്യമിടുന്നതതെന്നും ജനറൽ മാനേജർ പറഞ്ഞു.ഡപ്യൂട്ടി ജനറൽ മാനേജർ ബാലചന്ദ്രൻ നായർ , നിരഞ്ജന ബി പൂജാരി, അനിൽ കുര്യൻ, മുഹമ്മദ് ഷമീർ , ഷീന സിവി എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
.jpg)

