ഉപഭോക്താക്കൾക്ക് സൗജന്യ സേവനവുമായി ബി.എസ് എൻ എൽ ഐ.എഫ് ടി.വി ലോഞ്ചിങ് നടത്തി

BSNL launches IFTV with free service for customers
BSNL launches IFTV with free service for customers

കണ്ണൂർ : ബിഎസ്എൻഎൽ  കേരള സർക്കിൾ - ഐ എഫ് ടി വി സേവനത്തിന് തുടക്കം കുറിച്ചു. കണ്ണൂർ ബിഎസ്എൻഎൽ ഭവൻ മെയിൻ കോൺഫ്റൻസ് ഹാളിൽ വെച്ച് ബിഎസ്എൻഎൽ ചീഫ് മേനേജിംഗ് ഡയറക്ടർ റോബർട്ട് ജെ രവി ഉദ്ഘാടനം നിർവഹിച്ചു.   

ഐ.എഫ് ടിവിയിൽ 23 മലയാളം ചാനലുകൾ ഉൾപ്പെടെ 350 ഓളം ചാനലുകൾ ഉൾപ്പെടുന്നതാണെന്ന് ബിഎസ്എൻഎൽ അധികൃതർ പറഞ്ഞു - ബിഎസ്എൻഎൽ കേരള അതിന്റെ 25 വർഷത്തെ യാത്രയ്ക്കിടയിൽ ഫോർ ജി കവറേജ് ഉൾപ്പെടെ തിളക്കമാർന്ന നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.

ലക്ഷദ്വീപ് പോലെയുള്ള ഉൾനാടൻ പ്രദേശങ്ങളിൽ പോലും ബിഎസ്എൻഎല്ലിന്റെ സേവനം എത്തിയിട്ടുണ്ട്.  ലോകോത്തര ടെലികോം സേവനം ലഭ്യമാക്കാൻ ബിഎസ്എൻഎൽ കേരള പ്രതിജ്ഞാബദ്ധമാണെന്നും ബിഎസ്എൻഎൽ അധികൃതർ പറഞ്ഞു. ബിഎസ്എൻഎൽ ഉദ്യോഗസ്ഥന്മാരായ ബി സുനിൽകുമാർ, സാജു ജോർജ്, ആർ സതീഷ്, ടി ശ്രീനിവാസൻ, ഭുവനേഷ് യാദവ് , കെ കെ അഗർവാൾ തുടങ്ങിയവർ പങ്കെടുത്തു.

Tags