കണ്ണൂർ പാനൂരിലെ സ്കൂളിൽ വിദ്യാർത്ഥിക്ക് സഹപാഠിയുടെ റസ്ലിങ് മോഡൽ ക്രൂരമർദ്ദനം ; ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു
തലശേരി : പാനൂർ മൊകേരിയിലെ എയ്ഡഡ് സ്‌കൂളിൽ വിദ്യാർത്ഥിക്ക് റസ്ലിംഗ് മോഡലിൽ സഹപാഠിയുടെ ക്രൂര മർദ്ദനം . സഹപാഠി പകർത്തിയ ഞെട്ടിക്കുന്നദൃശ്യങ്ങൾ പുറത്തുവന്നു. നിലത്തു വീണ വിദ്യാർത്ഥിയെ തറയിലിട്ടും ചവുട്ടി കൂട്ടി.
മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്‌കൂളിലാണ് കഴിഞ്ഞ ദിവസംസംഭവം നടന്നത്.
ക്ളാസിലുണ്ടായിരുന്ന മറ്റു വിദ്യാർത്ഥികൾ ഇരുവരെയും പിടിച്ചു മാറ്റിയതു കാരണമാണ് മർദ്ദനമേറ്റ വിദ്യാർത്ഥിക്ക് ഗുരുതരമായി പരുക്കേൽക്കാതിരുന്നത്. ഇരുവിദ്യാർത്ഥികളിലും തമ്മിലുള്ള വാക്കേറ്റമാണ് മർദനത്തിൽ കലാശിച്ചത്. ഡസ്കിലിരിക്കുന്ന വിദ്യാർത്ഥിയെ വലിച്ചു താഴെയിറക്കി തല്ലിച്ചതയ്ക്കുകയായിരുന്നു. മറ്റേ വിദ്യാർത്ഥി മർദ്ദനമേൽക്കുമ്പോഴും പ്രതികരിക്കുന്നില്ല. മർദ്ദനത്തെ കുറിച്ചു അന്വേഷിച്ചു നടപടിയെടുക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
.jpg)

