കണ്ണൂർ മീൻകുന്നിൽ മിണ്ടാപ്രാണികളോട് കൊടുംക്രൂരത ; വീട്ടു പറമ്പിൽ അതിക്രമിച്ചു കയറി വളർത്തു പ്രാവുകളെ കൂട്ടത്തോടെ വെട്ടിക്കൊന്ന് അക്രമ സംഘം
വളപട്ടണം : അക്രമ സംഭവത്തിൽ പ്രകോപിതരായ സംഘം വീട്ടു പറമ്പിൽ അതിക്രമിച്ചു കയറി പ്രാവുകളെ കൂട്ടത്തോടെ വെട്ടി കൊന്നു. അഴീക്കോട് മീൻകുന്ന് വലിയപറമ്പിൽ ബുധനാഴ്ച്ച പുലർച്ചെയാണ് സംഭവം.സി. അനുരാഗിൻ്റെ (23) വീട്ടിലാണ് അക്രമം. വീടിൻ്റെ പിറകിലെ വലിയ കൂടുകളിൽ വളർത്തിയ 50 ഓളംപ്രാവുകളിൽ 30 ഓളം പ്രാവുകളെയാണ് അക്രമി സംഘം വെട്ടി കൊന്നൊടുക്കിയത്. വീടിന് ഗെയിറ്റില്ലാത്തത് കാരണം അക്രമികൾക്ക് വീട്ടു പറമ്പിൽ കയറാനും അക്രമം നടത്തിയ ശേഷം രക്ഷപ്പെടാനും സാധിച്ചു. ഇന്ന് രാവിലെ എട്ടു മണിയോടെയാണ് സമൂഹ മനസ്സാക്ഷിയെ നടുക്കിയ കൂട്ടക്കൊല വീട്ടുകാർ കണ്ടത്. പ്രാണൻ പിടഞ്ഞ് ചിതറി ചത്തുകിടക്കുന്ന പ്രാവുകളെ കണ്ട് നാട്ടുകാർ വളപട്ടണം പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
tRootC1469263">സംഭവ സ്ഥലത്തെത്തിയ പോലീസ് അന്വേഷണം തുടങ്ങി. അക്രമത്തിന് അഞ്ചോളം പേരുണ്ടായതാണ് പുറത്തുവരുന്ന വിവരം. 22ന് ഞായറാഴ്ച ഉച്ചയ്ക്ക് 12.30 മണിയോടെ വളർത്താൻ കൊടുത്ത നാല് പ്രാവുകളെ മറ്റൊരാൾക്ക് വില്പന നടത്തിയത് ചോദ്യം ചെയ്ത വിരോധത്തിൽ പുന്നക്കപ്പാറയിലെ എം.സച്ചിന് മർദ്ദനമേറ്റ സംഭവമുണ്ടായിരുന്നു. മാരകായുധവുമായി ആക്രമിക്കുകയും കേസ് കൊടുത്താൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതിന് പരാതിയിൽ അഴീക്കോട് മീൻക്കുന്ന് വലിയ പറമ്പയിലെ അനുരാഗ്, അനുവിന്ദ് എന്നിവർക്കെതിരെ വളപട്ടണം പോലീസ് കേസെടുത്ത സംഭവവുമുണ്ടായിരുന്നു.
പ്രാവിൻ്റെ പൈസ തരാമെന്ന് പറഞ്ഞ് പരാതിക്കാരനെ ഒന്നാം പ്രതിയുടെ വീട്ടിലേക്ക് വിളിച്ചു വരുത്തി വീട്ടു മുറ്റത്ത് വെച്ച് കൈ കൊണ്ടും ഇരുമ്പ് പൈപ്പ് കൊണ്ടും പ്രതി ആക്രമിക്കുകയും സംഭവ ദിവസം രാത്രി 8.30 മണിയോടെ സ്കൂട്ടറിൽ പോകുകയായിരുന്ന പരാതിക്കാരനെ അഴീക്കോട് മീൻക്കുന്ന് സ്വാമിമഠംറോഡിൽ വെച്ച് രണ്ടു പ്രതികളും ചേർന്ന് തടഞ്ഞു നിർത്തി ഇരുമ്പ് വടികൊണ്ടു തലക്കും താടിക്കും അടിച്ചു പരിക്കേൽപ്പിക്കുകയും കേസ് കൊടുത്താൽ കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു .പരിക്കേറ്റ യുവാവ് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. പരാതിയിൽ കേസെടുത്ത വളപട്ടണംപോലീസ് അന്വേഷണത്തിനിടെയാണ് ഇന്ന് പുലർച്ചെ അക്രമം നടത്തി പ്രാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കിയത്.
.jpg)


