തലശേരി റെയിൽവെ സ്റ്റേഷനിൽ വൻ ബ്രൗൺ ഷുഗർ വേട്ട : മൂന്ന് പേർ അറസ്റ്റിൽ
Apr 8, 2025, 13:35 IST


തലശേരി : തലശേരി റെയിൽവെ സ്റ്റേഷനിൽ 258 ഗ്രാം ബ്രൗൺ ഷുഗറുമായി മൂന്ന് പേർ അറസ്റ്റിൽ തലശേരി സ്വദേശികളായ ഇ എ ഷുഹൈബ്, എ. നാസർ, മുഹമ്മദ് അക്രം എന്നിവരെയാണ് രഹസ്യവിവരമനുസരിച്ച് തലശേരി ടൗൺ പൊലിസ് അറസ്റ്റു ചെയ്തത്. വിപണിയിൽ 13 ലക്ഷത്തോളം രൂപ വിലവരുന്ന ബ്രൗൺ ഷുഗറാണ് പ്രതികളിൽ നിന്നും പിടികൂടിയത്.
ബ്രൗൺ ഷുഗറുമായി ഇന്ന് പുലർച്ചെ മുംബൈയിൽ നിന്നും കുർള എക്സ്പ്രസിൽ നിന്നുമെത്തിയവരാണ് തലശേരി സ്വദേശികൾ. രഹസ്യവിവരം ലഭിച്ചതുപ്രകാരം തലശേരി എ.സിപിയുടെ കീഴിലുള്ള ഡാൻസെഫ് ടീം തലശേരി ടൗൺ പൊലിസുമാണ് സംയുക്ത റെയ്ഡ് നടത്തിയത്. പ്രതികൾ തലശേരിയിലെ മുഖ്യമയക്കുമരുന്ന് വിൽപ്പനക്കാരാണെന്ന് സംശയിക്കുന്നതായി പൊലിസ് അറിയിച്ചു. ഇവരെ ചോദ്യം ചെയ്തതിനു ശേഷം കോടതിയിൽ ഹാജരാക്കും.
