കണ്ണൂർ പൂപ്പറമ്പിൽ അതിഥി തൊഴിലാളിയെ കഴുത്തറത്ത് കൊന്ന സംഭവം: സഹോദരി ഭർത്താവ് അറസ്റ്റിൽ
എരുവേശി :കുടിയാന്മല പൊലീസ് സ്‌റ്റേഷൻ പരിധിയിലെ പൂപ്പറമ്പിൽ അതിഥി തൊഴിലാളിയെ കുളിമുറിയിൽ കഴുത്തറത്ത് കൊന്ന സംഭവത്തിൽ സഹോദരി ഭർത്താവ് അറസ്‌റ്റിൽ.ഒഡീഷ സ്വദേശിയായ ഫിലിപ്പാ(35) ണ് മരിച്ചത്. കൊല്ലപ്പെട്ട ഫിലിപ്പിൻ്റെ സഹോദരി ഭർത്താവായ രമേശനാണ് ഫിലിപ്പിനെ കൊലപ്പെടുത്തിയത്. രമേശനെ കുടിയാന്മല പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മദ്യപാനവും കുടുംബ പ്രശ്‌നങ്ങളുമാണ് കൊലയ്ക്ക് കാരണമെന്ന് നാട്ടുകാർ പറയുന്നു.
ചൊവ്വാഴ്ച്ച രാത്രി പത്തോടെ സംഭവം പുറത്തറിഞ്ഞതോടെ നൂറുകണക്കിനാളുകൾ സ്ഥലത്ത് തടിച്ച് കൂടിയിരുന്നു. കെട്ടിട നിർമാണ ജോലികൾക്കായി എത്തിയ തൊഴിലാളികളാണിവർ. വർഷങ്ങളായി പൂപ്പറമ്പിൽ വാടക കെട്ടിടത്തിലെ താമസക്കാരാണ്. കൂടെ താമസിച്ചിരുന്ന മറ്റൊരു ഇതര സംസ്ഥാന തൊഴിലാളി സംഭവം നാട്ടുകാരോട് പറഞ്ഞപ്പോഴാണ് നാട്ടുകാരും സംഭവം അറിഞ്ഞത്. ഉടൻ തന്നെ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കുടിയാന്മല പോലീസ് സ്‌റ്റേഷൻ പ്രിൻസിപ്പൽ എസ്ഐ ജോസ്, എസ്ഐമാരായ പ്രകാശൻ പടിക്കൽ, സുനിൽ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതി കുറ്റം സമ്മതിച്ചതായി പൊലിസ് പറഞ്ഞു പ്രതിയുടെ അറസ്റ്റു രേഖപെടുത്തിയിട്ടുണ്ട്. ചോദ്യം ചെയ്തതിനു ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും.
.jpg)

