കണ്ണൂരിൽ നവവധു ജീവനൊടുക്കിയ കേസ് : പോലീസ് അന്വേഷണം ഊർജ്ജിതമാക്കി


തളിപ്പറമ്പ്: വിവാഹിതയായി ഒരു വർഷം പൂർത്തിയാകും മുൻപ് യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ചതിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് യുവതിയുടെ ബന്ധുക്കൾ നൽകിയ പരാതിയിൽ തളിപറമ്പ് പൊലിസ് അന്വേഷണം ഊർജ്ജിതമാക്കി.ഗ്രേഡ് എസ്.ഐ കെ.വി. സതീശനാണ് കേസ് അന്വേഷിച്ചു വരുന്നത്.
തൃക്കരിപ്പൂർ വലിയപറമ്പ് പടന്ന കടപ്പുറം ബീച്ചാരക്കടവിലെ കളത്തിൽപുരയിൽ വീട്ടിൽ നിഖിത (20) യാണ് ഭർത്താവ് നണിച്ചേരിയിലെ വൈശാ ഖിൻ്റെ വീട്ടിൽ ജീവനൊടുക്കിയത്. തിങ്കളാഴ്ച വൈകുന്നേരം 5.30 ഓടെയാണ് ഭർതൃഗൃഹത്തിൽ കിടപ്പുമുറിയിലെ ജനാലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തളിപ്പറമ്പിലെ ഒരു നേഴ്സിംഗ് കോളേജിൽ ഡയാലിസിസ് ടെക്‌നീഷ്യൻ കോഴ്സിന് പഠിക്കുകയാണ് നിഖിത. ഭർത്താവ് വൈശാഖ് വിദേശത്താണ് ജോലി ചെയ്യുന്നത്.2024 ഏപ്രിൽ ഒന്നിനാണ് നിഖിതയും വൈശാഖും വിവാഹിതരായത്. നിഖിതയുടെ മരണത്തിൽ സംശയമു ണ്ടെന്നാണ് അമ്മാവൻ്റെ പരാതിയിൽ പറയുന്നത്. സുനിൽ ഗീത ദമ്പതികളുടെ മകളാണ് നിഖിത. ആർ.ഡി.ഒ ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം തൃക്കരിപ്പുരിലേക്ക് കൊണ്ടുപോയി സംസ്കരിച്ചു.