പ്രണയദിനത്തിൽ ബ്രണ്ണൻ കോളേജിൽ തമ്മിൽ തല്ല്: പൊലിസ് കേസെടുത്തു

Brawl at Brennan College on Valentine's Day: Police registered a case
Brawl at Brennan College on Valentine's Day: Police registered a case

തലശേരി : ധർമ്മടംബ്രണ്ണൻ കോളേജിൽ വാലെന്റൈൻസ്‌ഡേ ആഘോഷത്തിനിടെ എസ്എഫ്ഐ -എ ബി വി പി സംഘർഷത്തിൽ ധർമടം പൊലീസ് ഇരുവിഭാഗത്തിനുമെതിരെ കേസെടുത്ത് അന്വേഷണമാരംഭിച്ചു.

ഇന്നലെ രാവിലെ വാക്കേറ്റത്തിലൂടെ ആരംഭിച്ച സംഘർഷം കയ്യാങ്കളിയിലേക് കടക്കുകയായിരുന്നു ,എസ് എഫ് ഐ ഏരിയ നേതാക്കളുടെ നേതൃത്വത്തിൽ തങ്ങളെ മർദിച്ചതായി എബിവിപിയും പരിപാടി അലങ്കോലപ്പെടുത്താൻ ശ്രമിച്ചതാണ് സംഘർഷത്തിന് കാരണമായതെന്ന് എസ്എഫ് ഐ യും പരസ്പരം ആരോപിച്ചു . 

എബിവിപി പ്രവർത്തകനും മൂന്നാം വർഷബിരുദവിദ്യാർത്ഥി ഗോകുലിനും കോളേജ് യൂണിയൻ സെക്രെട്ടറിയും എസ്എഫ്ഐ നേതാവുമായ ഗൗതം, ഋതിക് എന്നിവരും ചികിത്സതേടിയിട്ടുണ്ട്. സംഭവത്തിൽ ധർമ്മടം പൊലിസ് കേസെടുത്തു അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Tags