അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വർദ്ധിച്ചു വരുന്ന കാലഘട്ടത്തിൽ ബ്രഹ്മാനന്ദശിവയോഗിയുടെ ആശയങ്ങൾ തിരിച്ചു കൊണ്ടുവരണം : ഡോ.വി.എൻ. സുജയ

Brahmananda Shivayogi's ideas should be brought back in the era of increasing superstitions and superstitions : Dr.V.N. Sujaya
Brahmananda Shivayogi's ideas should be brought back in the era of increasing superstitions and superstitions : Dr.V.N. Sujaya

കണ്ണൂർ : അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വർദ്ധിച്ചു വരുന്ന, ജാതി വാലുകൾ വീണ്ടും മുളച്ചു വരുന്ന ഈ കാലഘട്ടത്തിൽ ഒരു ജാതിയുടെയും മതത്തിൻ്റെയും വക്താവല്ലാതെ യുക്തിയുടെയും പുരോഗതിയുടേയും അടിസ്ഥാനത്തിലുള്ള ദർശനങ്ങൾ മുന്നോട്ടു വച്ച ബ്രഹ്മാനന്ദശിവയോഗിയുടെ ആശയങ്ങൾ കേരള സാംസ്കാരികമേഖലയിലേക്ക് തിരിച്ചു കൊണ്ടു വരേണ്ടതുണ്ടെന്ന് ഡോ.വി.എൻ. സുജയ പറഞ്ഞു.

tRootC1469263">

 ബ്രഹ്മാനന്ദശിവയോഗി ദർശനങ്ങൾപ്രചരിപ്പിക്കാനായി ആനന്ദചന്ദ്രോദയ യോഗശാലയിൽ ചേർന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു, സുജയ. ജൂൺ 29 ന് തൃശൂരിൽ നടക്കുന്ന മഹാസഭ വിജയിപ്പിക്കാനും പരമാവധി ആളുകളെ പങ്കെടുപ്പിക്കാനും തീരുമാനിച്ചു. വി. ചന്ദ്ര ബാബു അദ്ധ്യക്ഷത വഹിച്ചു. ഡോ. പ്രഭാകരൻ പഴശ്ശി, ടി. ഗംഗാധരൻ, ടി. നാരായണൻ, സി. ഗണേശൻ,  കെ. സത്യൻ, ഡോ.കെ.സി. സദാനന്ദൻ , കണ്ടപ്പൻ ബാബു, ഇ. രാമചന്ദ്രൻ,  കെ. സുഗുണൻ, ടി.വി. നാരായണൻ എന്നിവർ സംസാരിച്ചു.

Tags