തളിപ്പറമ്പ് കൂവോട് മോലോമുറ്റം ശ്രീകൃഷ്ണ ക്ഷേത്രം പുനപ്രതിഷ്ഠ ബ്രഹ്മകലശത്തിന് തുടക്കം

The Brahmakalasam ceremony begins for the re-consecration of the Sree Krishna Temple in Taliparamba, Koovedu, Molomottam.


തളിപ്പറമ്പ്  : തളിപ്പറമ്പ് കൂവോട് മോലോമുറ്റം ശ്രീകൃഷ്ണ ക്ഷേത്രം പുനപ്രതിഷ്ഠ ബ്രഹ്മകലശത്തിന് തുടക്കം. ഏപ്രിൽ 25 ന് ആരംഭിച്ച  ബ്രഹ്മകലശം ‌  മെയ് 1 വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.വൈകിട്ട് 4 മണിക്ക്  തളിപ്പറമ്പ് ചിറവക്ക് വാസുദേവപുരം ക്ഷേത്ര സമീപത്ത് നിന്നും ഘോഷയാത്ര പുറപ്പെടും . തുടർന്ന് കോൽക്കളി മറ്റ് കലാപരിപാടികളും നടക്കും.

 ഉത്സവത്തിൻ്റെ ഭാഗമായി  അഭിഷേകം, നിവേദ്യം ഗണപതിഹോമം, അങ്കുരാരോഹണം, കലശാഭിഷേകം തുടങ്ങിയ ചടങ്ങുകൾ നടക്കും.മെയ് ഒന്നിന് വെള്ളിയാഴ്ച ക്ഷേത്രം തന്ത്രി നടുവത്ത് പുടയൂർ ഇല്ലത്ത് വാസുദേവൻ നമ്പൂതിരിയുടെ  കാർമ്മികത്വത്തിൽ ബ്രഹ്മ കലശ ചടങ്ങുകൾ  നടക്കും.ഏപ്രിൽ 30 തിന് സാംസ്കാരിക സമ്മേളനം സിനിമ സീരിയൽ താരം അനുവിന്ദ അനൂപ് ഉദ്ഘാടനം ചെയ്യും. എല്ലാ ദിവസങ്ങളിലും ക്ഷേത്രത്തിൽ അന്നദാനവും ഒരുക്കിയിട്ടുണ്ട്. മെയ് ഒന്നിന് പ്രസാദ സദ്യയും ഉണ്ടാവും. തളിപ്പറമ്പിൽ നടന്ന വാർത്താസമ്മേളനത്തിൽ പി പി ചന്ദ്രൻ,പി നാരായണൻ കുട്ടി,പി സുജിത്,കെ പ്രേമരാജൻ,കെ ശ്രീജിത്ത്‌ തുടങ്ങിയവർ പങ്കെടുത്തു.

Tags