കണ്ണൂർ വിമാനതാവള ഒന്നാം ഗേറ്റിൽ ബി.പി.സി.എൽ പെട്രോൾ പമ്പ് പ്രവർത്തന സജ്ജമായി

BPCL petrol pump operational at Gate 1 of Kannur Airport
BPCL petrol pump operational at Gate 1 of Kannur Airport

മട്ടന്നൂർ : കണ്ണൂർ വിമാനതാവളത്തിൻ്റെ ഒന്നാം ഗേറ്റായ കല്ലേരിക്കരയിൽ ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡിൻ്റെ പെട്രോൾ പമ്പ് പ്രവർത്തന സജ്ജമായി. കിയാലും ബി.പി. സി എല്ലും സംയുക്തമായാണ് പെട്രോൾ പമ്പ് സ്ഥാപിച്ചത്.

പമ്പ് പ്രവർത്തനം തുടങ്ങിയാൽ വിമാനതാവളത്തിൽ വന്നു പോകുന്നവർക്ക് മാത്രമല്ല പൊതുജനങ്ങൾക്കും ഇന്ധനം നിറയ്ക്കാൻ കഴിയും. ഒരു വർഷം മുൻപാണ് ഒന്നാം ഗേറ്റിന് സമീപം പെട്രോൾ പമ്പിൻ്റെ നിർമ്മാണം തുടങ്ങിയത്.

നിർമ്മാണം പൂർത്തിയായ സാഹചര്യത്തിൽ പമ്പിൻ്റെ ഉദ്ഘാടനം ഉടൻ നടത്തും. അഞ്ചരക്കണ്ടിയിൽ നിന്നും എയർപോർട്ട് റോഡ് വഴി പോകുന്ന വാഹനങ്ങൾക്ക് തിരക്കില്ലാതെ ഇന്ധനം നിറയ്ക്കാൻ കഴിയുന്നതിന് സൗകര്യപ്രദമാണ് പുതിയ പമ്പ്.

Tags