സാധു അമ്യൂസ്മെൻ്റ് പാർക്കിൽ ബോട്ടോണിക്കൽ ഗ്രാമം ഒരുങ്ങുന്നു

Botanical village set to open at Sadhu Amusement Park
Botanical village set to open at Sadhu Amusement Park

കണ്ണൂർ:ചാലയിലെ സാധൂ മേറി കിംഗ് ഡം അമ്യൂസ്മെൻ്റ് പാർക്കിൽ സജ്ജമാക്കിയ  സാധു ബോട്ടാണിക്കൽ ഗ്രാമത്തിന്റെ ഉദ്ഘാടനം ഡിസംബർ 13 ന്  രാവിലെ പതിനൊന്ന് മണിക്ക് മാനേജിംഗ് ഡയറക്ടർ പി പി വിനോദ് നിർവ്വഹിക്കുമെന്ന് മാനേജ്മെൻ്റ് പ്രതിനിധികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളത്തിൽ അറിയിച്ചു. 

tRootC1469263">

പഴയ തരത്തിലുള്ള ചെടികളുടെപേര് ടാഗ് ചെയ്ത് വെച്ചിട്ടുണ്ട്. ഇത് വിദ്യാർത്ഥികളായ കുട്ടിക്ക് ചെടികളെ പറ്റി അറിയാൻ അവസരമാകും. പുതിയ രീതിയ പച്ചക്കറികൾ നട്ടുവളർത്തുന്ന ആധുനിക കൃഷി സമ്പ്രദായം, തട്ടുകളിലായി ചെടി നട്ടുവളർത്താൻ കഴിയുന്നത് മൂലം പരിമിതമായ സ്ഥലമുള്ളവർക്ക് കൃഷി ചെയ്യുന്നത് തുടങ്ങിയവ മനസ്സിലാക്കാം. ബോട്ടാണിക്കൽ ഗ്രാമത്തിലെ പ്രത്യേക  ആകർഷീയണതയാണ് ഇവിടുത്തെ മിനിച്ചർ ഗ്രാമം. ചെറിയ ചെറിയ കുടിലുകൾ പണിതിട്ടുണ്ട്. ഇതിനുള്ളിൽ കൽക്കട്ടയിൽ നിന്നുംപ്രത്യേകം തയ്യാർ ചെയ്ത് കൊണ്ടുവന്നിട്ടുള്ള നിരവധി പ്രതിമകൾഇവിടെ സ്ഥാപിച്ചിട്ടുണ്ടെന്നും മാനേജർ എം കെ സുഷീൽ, ഷിബു പീറ്റർ ,കെ പ്രേമരാജൻ എന്നിവർ വാർത്താ സമ്മേളനത്തിൽപറഞ്ഞു.

Tags