പയ്യന്നൂരിൽ ഐ.എൻ.ടി.യു.സി. സംസ്ഥാന കമ്മിറ്റി അംഗത്തിന്റെ വീടിനു നേരെ നാടൻ ബോംബേറ്
പയ്യന്നൂർ : നഗരസഭയിൽയു.ഡി എഫ് സ്ഥാനാർത്ഥിയായിരുന്ന ഐ.എൻ.ടി.യു.സി. സംസ്ഥാന കമ്മിറ്റി അംഗം പി.കെ.സുരേഷിന്റെ കാനായിയിലെ വീടിനു നേരെ നാടൻ ബോംബേറ്. ശനയാഴ്ച്ച രാത്രി 11.30 മണിയോടെയാണ് സംഭവം. ഓട്ടോയിലെത്തിയ മൂന്നംഗ സംഘമാണ് ഉഗ്രസ്ഫോടന ശേഷിയുള്ള നാലോളംസ്ഫോടക വസ്തുക്കൾ വീടിനു നേരെയെറിഞ്ഞത്.
tRootC1469263">സ്ഫോടന ശബ്ദം കേട്ട് വീട്ടുകാർ ലൈറ്റിടുമ്പോഴെക്കും സ്ഫോടക വസ്തുക്കൾ എറിഞ്ഞവർ ഓട്ടോയിൽ രക്ഷപ്പെട്ടു. വീടിനു മുന്നിലെ പുൽത്തകിടിയിൽ പൊട്ടി സ്ഫോടക വസ്തുക്കൾചിതറിയ നിലയിലാണ്. ഐ.എൻ.ടി.യു.സി. ഓട്ടോ തൊഴിലാളി യൂണിയൻ ജില്ലാ നേതാവുകൂടിയായ സുരേഷ് കാനായി നഗരസഭയിലെ ഒമ്പതാം വാർഡിൽ യു ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു.
പയ്യന്നൂർ ടൗണിലെ ഓട്ടോറിക്ഷാ തൊഴിലാളിയാണ്. രാഷ്ട്രീയ വിരോധമാണ് കാരണം. സ്ഫോടക വസ്തുക്കൾ എറിയുന്നതിന്റെ ദൃശ്യങ്ങൾ വീട്ടിലെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിരുന്നു. പയ്യന്നൂർ പോലീസിൽ പരാതി നൽകി.
.jpg)


