മുംബൈയില്‍ നിന്ന് കണ്ണൂരിലെത്തിയ വിമാനത്തിൽ ബോംബ് ഭീഷണി; യാത്രക്കാരെ ഇറക്കി വിമാനം പരിശോധിക്കുന്നു

Bomb threat on Mumbai-Kannur flight; passengers disembarked and plane inspected

കണ്ണൂര്‍: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനത്തിൽ ബോംബ് ഭീഷണി. ഇതിന്റെ അടിസ്ഥാനത്തില്‍ മുംബൈ - കണ്ണൂര്‍ ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് സ്‌ക്വഡ് പരിശോധന നടത്തി. ഇന്ന് വൈകീട്ട് 3.20 ന് മുംബൈയില്‍ നിന്ന് കണ്ണൂരിലെത്തിയ വിമാനത്തിനകത്ത് നിന്നും ലഭിച്ച പേപ്പര്‍ കഷ്ണത്തിലാണ് ബോംബ് ഭീഷണി കണ്ടെത്തിയത്. ഐസോലേഷന്‍ മേഖലയില്‍ വിശദമായ പരിശോധന നടത്തിയ ശേഷമാണ് യാത്രക്കാരെ വിമാനത്തില്‍ നിന്ന് പുറത്തിറക്കിയത്.

തുടര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ സിഐഎസ്എഫിനെ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് കണ്ണൂര്‍ പൊലീസ് സ്റ്റേഷനിലെ ബോംബ് സ്‌ക്വാഡ് അടക്കം എത്തി വിമാനത്തിനകത്ത് പരിശോധന നടത്തി. വ്യാജ ബോംബ് ഭീഷണിയാണെന്നാണ് പൊലീസിന്റെ നിഗമനം.

Tags