കൂത്തുപറമ്പ് പത്തായക്കുന്നിൽ ബി.ജെ.പി പഞ്ചായത്ത് അംഗത്തിൻ്റെ വീടിന് നേരെ ബോംബേറ്
Apr 6, 2026, 08:14 IST
കൂത്തുപറമ്പ്: പാട്യം പത്തായക്കുന്നിൽ ബി.ജെ.പി പഞ്ചായത്ത് അംഗത്തിൻ്റെ വീടിന് നേരെ ബോംബേറ്. ആർക്കും പരിക്കില്ല. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. പാട്യം പതിനാറാം വാർഡ്പഞ്ചായത്ത് അംഗവും കൂത്തുപറമ്പ് മണ്ഡലം വൈസ് പ്രസിഡൻ്റുമായ പി. മജിഷയുടെ വീടിന് നേരെയാണ് ബോംബേറ് ഉണ്ടായത്. മുഖം മൂടി ധരിച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ബോംബെറിഞ്ഞത്. സി.പി എം പ്രവർത്തകരാണ് ബോംബേറിന് പിന്നിലെന്ന് ബി.ജെ. പി നേതൃത്വം ആരോപിച്ചു.
പ്രദേശത്ത് വൻ പൊലി സ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്. രണ്ട് തവണയാണ് ബോംബെറിഞ്ഞത്. ഒരു ബോംബ് വീടിന് മുന്നിലെ റോഡിൽ വീണാണ് പൊട്ടിയത്. വീടിന് കേടുപാടുകൾ പറ്റിയിട്ടില്ല. കതിരൂർ പൊലിസ് സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.
.jpg)


