കണ്ണൂരിൽ ബൊലേറോ ജീപ്പ് നിയന്ത്രണം വിട്ടു വൈദ്യുതി തൂണിലിടിച്ച് മറിഞ്ഞു
Jun 10, 2025, 10:40 IST


മട്ടന്നൂർ : മട്ടന്നൂർ - ഇരിട്ടി റോഡിലെ പത്തൊൻപതാം മൈലിൽ ബൊലേറോ ജീപ്പ് നിയന്ത്രണം വിട്ടു വൈദ്യുതി തൂണിലിടിച്ച് മറിഞ്ഞു. അപകടത്തിൽ ആർക്കും പരിക്കില്ല റോഡരികിൽ നിർത്തിയിട്ട കാറിലും അപകടത്തിൽപ്പെട്ട ജീപ്പ് ഇടിച്ചിരുന്നു.
മൈസൂരിൽ നിന്നും വരികയായിരുന്ന ഇരിക്കൂർ സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കാർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
tRootC1469263">