കൊണ്ടും കൊടുത്തും മുന്നണി നേതാക്കൾ : കണ്ണൂർ പ്രസ് ക്ലബ് തദ്ദേശം തെരഞ്ഞെടുപ്പ് സംവാദത്തിൽ തീപ്പൊരി ചിതറി

Front leaders with both giving and taking: Kannur Press Club sparks controversy in local body election debate
Front leaders with both giving and taking: Kannur Press Club sparks controversy in local body election debate

കണ്ണൂർ: വികസന സ്വപ്നങ്ങളും വിമർശനങ്ങളും ആരോപണങ്ങളും ഒരേ പോലെയുന്നയിച്ചു മുന്നണി നേതാക്കൾ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ ചർച്ചകൾ കൊഴുപ്പിച്ചു. കണ്ണൂർ പ്രസ് ക്ളബ്ബ് തദ്ദേശം 2025 തെരഞ്ഞെടുപ്പ് സംവാദത്തിനിടെയാണ് സൗഹൃദത്തിൻ്റെ അതിരു വിടാതെ ചൂടേറിയ രാഷ്ട്രീയവും വികസനവും പറഞ്ഞ് നേതാക്കൾ  പരസ്പരം കൊമ്പുകോർത്തത്. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗവും മുൻ എം.എൽ.എയുമായ എം. പ്രകാശൻ, മുൻ മേയറും കെ.പി.സി.സി അംഗവുമായ ടി. ഒ മോഹനൻ, ബി.ജെ.പി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡൻ്റ് കെ.കെ വിനോദ് കുമാർ എന്നിവരാണ് തെരഞ്ഞെടുപ്പ് സംവാദത്തിൽ പങ്കെടുത്തത്.

tRootC1469263">

കണ്ണൂർ കോർപറേഷൻ ഭരണം ഇക്കുറി എൽ.ഡി.എഫ് നേടുമെന്ന് എംപ്രകാശൻ അവകാശപ്പെട്ടു.. എടുത്തു പറയത്തക്ക ഒരു വികസന നേട്ടവും അവകാശപ്പെടാൻ കഴിയാത്ത ഭരണസമിതിയാണ് യു.ഡി.എഫിൻ്റെത്. കണ്ണൂർ നഗരത്തിലെ റോഡുകൾ തകർന്നിരിക്കുകയാണ് പടന്ന പാലത്തെ ജലശുദ്ധീകരണ പ്ളാൻ്റ് പ്രവർത്തിക്കുന്നില്ല. ഇപ്പോഴും തോട്ടിലൂടെ തന്നെയാണ് മലിനജലം ഒഴുക്കി വിടുന്നത്. മരക്കാർ കണ്ടിയിലെ സീവേജ് പ്ളാൻ്റ് നിർമാണത്തിൽ അഴിമതിയുണ്ടെന്ന ആരോപണത്തെ തുടർന്ന് സർക്കാർ തന്നെ പദ്ധതി നിർത്തിവെച്ചിരിക്കുകയാണ്. അഴിമതിരഹിത വികസനത്തിനായാണ് എൽ.ഡി.എഫ് വോട്ടു ചോദിക്കുന്നതെന്നും കണ്ണൂരിൻ്റെ മുഖച്ഛായ തന്നെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.കണ്ണൂരിൻ്റെ സമഗ്ര വികസനത്തിൻ്റെ ഡിജിറ്റൽ ത്രീഡി മാസ്റ്റർ പ്ളാൻ ഡിസംബർ മൂന്നിന് അഴീക്കോടൻ മന്ദിരത്തിലെ എ.കെ.ജി ഹാളിൽ
ജനങ്ങൾക്ക് മുൻപിൽ പ്രദർശിപ്പിക്കുമെന്നും എം. പ്രകാശൻ പറഞ്ഞു.

കണ്ണൂർ കോർപറേഷനെ ഞെരുക്കുകയാണ് എൽ.ഡി.എഫ് സർക്കാർ ഇതുവരെ ചെയ്തു വന്നതെന്ന് മുൻ മേയർ ടി.ഒമോഹനൻ സംവാദത്തിനിടെ പറഞ്ഞു. ഏറെ പരിമിതികൾക്കുള്ളിൽ വികസന പ്രവർത്തനങ്ങൾ നടത്താൻ കോർപറേഷന് കഴിഞ്ഞു. കണ്ണൂർ ദസറ , നഗരത്തിലെ സൗന്ദര്യവൽക്കരണം, ജവഹർസ്റ്റേഡിയത്തിൽ നവീകരണം നടത്തി പ്രീമിയർ ലീഗ് ഫുട്ബോൾ മത്സരം കൊണ്ടുവന്ന തൊക്കെയു ഡി. എഫ് ഭരണസമിതിയുടെ നേട്ടങ്ങളാണ്. തികച്ചും സുതാര്യമായി പദ്ധതി പ്രവർത്തനങ്ങൾ നടത്തിയ കോർപറേഷൻ ഭരണസമിതിക്കെതിരെ അഴിമതിയാരോപണങ്ങൾ ഉന്നയിക്കുകയാണ് പ്രതിപക്ഷം. ഭരണം കൈയ്യിലുള്ളവർ ഇത്തരം കാര്യങ്ങൾ വിജിലൻസിനെ കൊണ്ടു അന്വേഷിക്കട്ടെയെന്നും ടി.ഒമോഹനൻ പറഞ്ഞു. 

കണ്ണൂർ കോർപറേഷനിൽ കേന്ദ്ര സർക്കാർ പദ്ധതികൾ നടപ്പിലാക്കാതിരിക്കാൻ മാറി മാറി ഭരിച്ച ഇരു മുന്നണികളും ശ്രമിക്കുകയാണെന്ന് ബി.ജെ പി നോർത്ത് ജില്ലാ പ്രസിഡൻ്റ് കെ.കെ വിനോദ് കുമാർ ആരോപിച്ചു. കഴിഞ്ഞ 10 വർഷമായി കോർപറേഷനിൽ ഒന്നും നടക്കുന്നില്ല. വികസനമെന്നാൽ അഴിമതി നടത്താനുള്ള അവസരമാക്കുകയാണെന്ന് വിനോദ് കുമാർ ആരോപിച്ചു..പരിപാടിയിൽ പ്രസ് ക്ളബ്ബ് സെക്രട്ടറി കബീർ കണ്ണാടിപറമ്പ് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡൻ്റ് അനു മേരി ജേക്കബ് അദ്ധ്യക്ഷയായി. ട്രഷറർ കെ.സതീശൻനന്ദി പറഞ്ഞു.

Tags