മോട്ടോർ ക്ഷേമനിധി അംഗങ്ങളുടെ അംശദായം അടച്ചുതീർക്കാൻ നടപടി സ്വീകരിക്കണം : ബിഎംഎസ്

Action should be taken to pay the contributions of Motor Welfare Fund members: BMS
Action should be taken to pay the contributions of Motor Welfare Fund members: BMS

പാനൂർ : മോട്ടോർ ക്ഷേമനിധിയിൽ അംഗങ്ങളായവരുടെ അംശാദായ കുടിശികപരിധിയില്ലാതെ അടച്ചു തീർക്കുവാൻ നടപടി സ്വീകരിക്കണമെന്ന് പാനൂർ യുപി സ്‌കൂളിൽ നടന്ന കണ്ണൂർ ജില്ല ഓട്ടോറിക്ഷ മസ്ദൂർ സംഘ് (ബിഎംഎസ്) കണ്ണൂർ ജില്ല വാർഷിക സമ്മേളനം സംസ്ഥാന സർക്കാരിനോടാവശ്യപ്പെട്ടു. മോട്ടോർ ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികൾക്ക് ഓണക്കാലത്ത് ബോണസ്സ് അനുവദിക്കണമെന്നും ജില്ല സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

tRootC1469263">

ജില്ലാ പ്രസിഡണ്ട് സത്യൻ ചാലക്കര അദ്ധ്യക്ഷത വഹിച്ചു. ബിഎംഎസ് ജില്ലാ പ്രസിഡണ്ട് കെ.വി. ജഗദീശൻ ഉദ്ഘാടനം ചെയ്തു. ഷൈജ ടീച്ചർ, പി. കൃഷ്ണൻ, ഇ. രാജേഷ്, കെ.ടി.കെ. ബിനീഷ്, എം. പ്രസന്നൻ, കെ. ജിഗീഷ് ബാബു, പി.വി. ചന്ദ്രൻ, കെ.ടി. സത്യൻ, ജിതേഷ് എന്നിവർ സംസാരിച്ചു.

ചടങ്ങിൽ 60 വയസ്സ് കഴിഞ്ഞ തൊഴിലാളികളെ ആദരിച്ചു.സമാപന സമ്മേളനത്തിൽ ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ. അജിത് സംസാരിച്ചു. ജില്ലാ ജനറൽ സെകട്ടറി കെ. സുരേഷ് ബാബു സ്വാഗതവും ട്രഷറർ നിജേഷ് കളരി നന്ദിയും പറഞ്ഞു.

ജില്ലാ ഭാരവാഹികളായി സത്യൻ ചാലക്കര-പ്രസിഡന്റ്, രാജേഷ് പാനൂർ, ബിജു.കെ. കീച്ചേരി, ശശിധരൻ. സി.കെ. കണ്ണൂർ, ഷൈജു തലശ്ശേരി- വൈസ് പ്രസിഡന്റുമാർ, കെ.കെ. സുരേഷ് ബാബു ആലക്കോട്-ജില്ലാ സെക്രട്ടറി, പി.വി. ചന്ദ്രൻ ഇരിട്ടി, കെ.ടി. സത്യൻ. മാഹി, ജിതിൻ. കണ്ണൂർ, സുനിൽ രാമചന്ദ്രൻ. ആലക്കോട്-ജോയിന്റ് സെക്രട്ടറിമാർ, നിജീഷ് കളരി. പാനൂർ-ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.

Tags