ബിഎം എച്ച്- മാസ്റ്റർ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെൻ്റ് തുടങ്ങി

BMH-Master Premier League Cricket Tournament begins
BMH-Master Premier League Cricket Tournament begins

കോഴിക്കോട് :കാലിക്കറ്റ്  മാസ്റ്റർ ക്രിക്കറ്റേർസിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന  ബിഎം എച്ച്- മാസ്റ്റർ പ്രീമിയർ ലീഗ് ടെന്നീസ് ബോൾ ക്രിക്കറ്റ് ടൂർണമെൻ്റിന് ആവേശകരമായ തുടക്കം.നടക്കാവ് ടർഫ് ഓൺ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി കമ്മീഷണർ അരുൺ കെ പവിത്രൻ ഉദ്ഘാടനം ചെയ്തു.ആദ്യ മത്സരത്തിൽ ജൂനിയർ വിഭാഗം എഫ് സി സി കോബാറിനായിരുന്നു മികച്ച നേട്ടം കരസ്ഥമാക്കി.  

tRootC1469263">

കാലിക്കറ്റ് മാസ്റ്റർ ക്രിക്കറ്റേഴ്സ് പ്രസിഡന്റ് ഫൗസൽ ഹസ്സൻ അധ്യക്ഷത വഹിച്ചു.ഫറൂക്ക് അലി,  കെ അൽത്താഫ് ,പി പി മെഹറൂഫ് ,  ജാബിർ സാലിഹ്, കെ എം  അക്താബ് ഒ  മമ്മുദു  എന്നിവർ പ്രസംഗിച്ചു.3 വിഭാഗങ്ങളിലായി 29 ടീമുകളും 290 കളിക്കാരും ഇനി 3 ദിവസങ്ങളിലായി മാറ്റുരക്കും. രാവിലെ 8 മുതൽ രാത്രി 11 വരെയാണ് മത്സരം . 17 ന് സമാപിക്കും.


 

Tags