ബിഎം എച്ച് മാസ്റ്റർ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെൻ്റ് ടൂർണമെൻ്റിന് വ്യാഴാഴ്ച തുടക്കം

BMH Master Premier League Cricket Tournament begins on Thursday
BMH Master Premier League Cricket Tournament begins on Thursday

കോഴിക്കോട് :കാലിക്കറ്റ്  മാസ്റ്റർ ക്രിക്കറ്റേർസിൻ്റെ നേതൃത്വത്തിൽ നടക്കുന്ന ഏഴാമത്  ബിഎം എച്ച്- മാസ്റ്റർ പ്രീമിയർ ലീഗ് ടെന്നീസ് ബോൾ ക്രിക്കറ്റ് ടൂർണമെൻ്റിന് വ്യാഴാഴ്ച തുടക്കം. ആഗസ്റ്റ് 14 മുതൽ 17 വരെ നടക്കാവ് ഗെയിം ഓൺ ടർഫിലാണ് മത്സരം.രാവിലെ 8 ന് ബിഎംഎച്ച് അത്യാഹിത വിഭാഗം ക്ലസ്റ്റർ ഹെഡ് ഡോ. ഫാബിത്ത് മൊയ്തീൻ, ഉദ്ഘാടനം  ചെയ്യും.ഓർത്തോവിഭാഗം സീനിയർ കൺസൽട്ടൻറ് ഡോ. രജനീഷ്, കരാടൻ ലാൻഡ്സ് എം ഡി സുലൈമാൻ കാരടൻ, ക്യാപ് ഇൻഡക്സ് എംഡി തൊയ്യിബ് മൊയ്തീൻ, ഡാഫോഡിൽസ് ചെയർമാൻ ആദം ഒജി, എല്ലിസ്റ്റോ എം ഡി ഷഹദ് ബംഗള എന്നിവർ അതിഥികളായെത്തും.

tRootC1469263">

3 വിഭാഗങ്ങളിലായി 30 ടീമുകളും 300 കളിക്കാരും പങ്കെടുക്കുന്നതാണ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫിക്ച്ചർ .രാവിലെ 8 മുതൽ വൈകീട്ട് 6  വരെ ജൂനിയർ വിഭാഗവും വൈകീട്ട്  6  മുതൽ രാത്രി 9 വരെ സീനിയർ വിഭാഗവും മത്സരിക്കും.കാലിക്കറ്റ് മാസ്റ്റർ ക്രിക്കറ്റേഴ്സ് പ്രസിഡന്റ് ഫൗസൽ ഹസ്സൻ, സെക്രട്ടറി ഫറൂക്ക് അലി, ട്രഷറർ കെ അൽത്താഫ്, വൈസ് പ്രസിഡന്റ് പി പി മെഹറൂഫ് , ടൂർണമെന്റ് കൺവീനർമാരായ ജാബിർ സാലിഹ്, കെ എം  അക്താബ് കെ എം, രക്ഷാധികാരി ഒ മമ്മുദ് എന്നിവർ നേതൃത്വം നൽകും.

Tags