പുസ്തക പ്രേമികൾക്കായി ബ്ലൂ ഇങ്ക് ബുക്സിൻ്റെ പുതിയ ഷോറും കണ്ണൂരിൽ തുറന്നു ; ഉദ്ഘാടനം ചെയ്ത് മേയർ അഡ്വ പി ഇന്ദിര
കണ്ണൂർ :റെയിൽവേ സ്റ്റേഷനടുത്തുള്ളതാവക്കര മുത്തപ്പൻ ക്ഷേത്രത്തിന് എതിർവശത്ത് പ്രശസ്ത പ്രസാധകരും പുസ്തക വിതരണക്കാരുമായ ബ്ളൂ ഇങ്ക് പബ്ളിക്കേഷൻ സിൻ്റെ പുതിയ ഷോറും തുറന്നു. കണ്ണൂർ കോർപറേഷൻ മേയർ അഡ്വ പി ഇന്ദിര ഉദ്ഘാടനം ചെയ്തു. പുതുതലമുറയെ വായനയിലേക്ക് കൊണ്ടുവരുന്ന പുസ്ത പ്രസാധക സംഘമാണ് ബ്ളൂ ഇങ്കെന്ന് മേയർ പറഞ്ഞു. ഇത്തരം ശ്രമങ്ങൾ കൂടുതൽ ശക്തമാക്കേണ്ടതുണ്ടെന്നും അഡ്വ പി ഇന്ദിര പറഞ്ഞു.
tRootC1469263">ചടങ്ങിൽ എഴുത്തുകാരൻ ടി.കെ ഡിമുഴപ്പിലങ്ങാട് അധ്യക്ഷനായി. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് മുകുന്ദൻ മഠത്തിൽ മുഖ്യാതിഥിയായി. പ്രൊഫ.ബി. മുഹമ്മദ് അഹമ്മദ്, അനുഗ്രഹ പ്രഭാഷണം നടത്തി. ഡോ. കെ. എച്ച്. സുബ്രഹ്മണ്യൻ , ഡോ .കൂമുള്ളി ശിവരാമൻ എന്നിവർ മുഖ്യാതിഥികളായി.
ബ്ലൂ ഇങ്ക് ബുക്സിൻ്റെ പുതിയ 15 പുസ്തകങ്ങളുടെ പ്രകാശനവും ഉടൻ പ്രസിദ്ധീകരിക്കുന്ന നാല് പുസ്തകങ്ങളുടെ കവർ പ്രകാശനവും ഉദ്ഘാടന വേളയിൽ നടന്നു. ദാമോദരൻ കുളപ്പുറം, ഒ. അബൂട്ടി,ഇ.വി. സുഗതൻ,അംബുജം കടമ്പൂർ , സുധീർ പയ്യനാടൻ ,രാജൻ അഴീക്കോടൻ, സി.സുനിൽകുമാർ ,എം. കെ. ഗോപകുമാർ, കെ.സി.ശശീന്ദ്രൻ ചാല , ജമാൽ കണ്ണൂർ സിറ്റി, ഇ.ടി. സാവിത്രി, എം.കെ.അനൂപ് കുമാർ, പപ്പൻ ചെറുതാഴം, ബഷീർ പെരു വളത്ത് പറമ്പ്, പ്രദീപ് കുമാർ കൂത്തുപറമ്പ്, മൊയ്തീൻ മുഴക്കുന്ന്, ശിവപ്രസാദ് പെരിയച്ചൂർ ,കവിത മുരളി ,എം. പി. ഭരതൻ, ബാലകൃഷ്ണൻ ചെറുകര, എന്നിവർ പങ്കെടുത്തു.
.jpg)


