ബി.എൽ. ഒയുടെ മരണത്തിന് കാരണം എസ്.ഐ. ആർ ധ്യതി പിടിച്ച് നടപ്പാക്കിയത്: അഡ്വ. പി. സന്തോഷ്കുമാർ എം.പി

B.L. O's death was caused by S.I. R's intention: Adv. P. Santoshkumar MP
B.L. O's death was caused by S.I. R's intention: Adv. P. Santoshkumar MP

കണ്ണൂർ: കേരളത്തിൽ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് തന്നെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം നടത്തരുതെന്ന ബി ജെ പി ഒഴികെയുള്ള എല്ലാ രാഷ്ട്രീയ  പാർട്ടികളുടെയും ആവശ്യം അവഗണിച്ചതിൻ്റെ ഫലമാണ് അനീഷിൻ്റെ  മരണമെന്ന്   സിപിഐ ജില്ലാ സെക്രട്ടറി സി പി സന്തോഷ് കുമാർ.   

tRootC1469263">

ധൃതി പിടിച്ച് എസ് ഐ ആർ നടപ്പിലാക്കുന്നത് ഉദ്യോഗസ്ഥരുൾപ്പെടെയുള്ളവർക്ക് വലിയ സമ്മർദ്ദമുണ്ടാകുന്നുവെന്നതിൻ്റെ കൃത്യമായ ഉദാഹരണമാണ്  ബി എൽ ഒ അനീഷിൻ്റെ മരണത്തിലൂടെ വ്യക്തമാകുന്നത്. ഇടതുപക്ഷ പാർട്ടികളുൾപ്പടെ ഇത് നേരത്തെ ചൂണ്ടികാട്ടിയതാണ്. വോട്ടർ പട്ടിക പരിഷ്കരണം പൂർത്തീകരിക്കാൻ  വളരെ കുറച്ച് ദിവസങ്ങളാണ് ഉദ്യോഗസ്ഥർക്ക് നൽകിയത്. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് നടപടികൾ പൂർത്തീകരിക്കാൻ ഉദ്യോഗസ്ഥർ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം ചെറുതല്ല. ഇനിയും മരണങ്ങൾ ആവർത്തിക്കാതിരിക്കാൻ എസ് ഐ ആർ നടപടികൾ പൂർത്തീയാക്കുന്നതിനുള്ള സമയപരിധി തെരഞ്ഞെടുപ്പ് കമ്മീഷൻ നീട്ടണമെന്നും സി പി സന്തോഷ് കുമാർ ആവശ്യപെട്ടു.

Tags