രക്തത്തിൽ അണുബാധ: കണ്ണൂർ സ്വദേശി പ്രിയേഷിനായി ചികിത്സാ സഹായം തേടുന്നു

Blood infection: Medical aid sought for Priyesh, a native of Kannur.


​ധർമ്മടം: രക്തത്തിൽ അണുബാധ ബാധിച്ച് ഗുരുതരാവസ്ഥയിലായ മേലൂർ സ്വദേശിയായ യുവാവ് ചികിത്സാ സഹായം തേടുന്നു. ധർമ്മടം ഗ്രാമപഞ്ചായത്ത് 19-ാം വാർഡിൽ മേലൂർ കലാമന്ദിരത്തിനടുത്ത് താമസിക്കുന്ന പരേതനായ സുരേഷിന്റെയും ലീലയുടെയും മകനായ സി.കെ. പ്രിയേഷ് (35) ആണ് ചാല മിംസ് ആശുപത്രിയിൽ അത്യാസന്ന നിലയിൽ ചികിത്സയിൽ കഴിയുന്നത്.

​കൂലിപ്പണിക്കാരനായ പ്രിയേഷിന്റെ കുടുംബത്തിന് താങ്ങാൻ കഴിയാത്തത്ര വലിയ തുകയാണ് ചികിത്സയ്ക്കായി വേണ്ടിവരുന്നത്. ഇതിനോടകം തന്നെ 15 ലക്ഷത്തോളം രൂപ ചെലവായിക്കഴിഞ്ഞു. തുടർചികിത്സയ്ക്ക് പണമില്ലാതെ വിഷമിക്കുന്ന കുടുംബത്തെ സഹായിക്കാൻ 'ചലഞ്ചേഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബ്' ഭാരവാഹികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ 'സി.കെ. പ്രിയേഷ് ചികിത്സാ സഹായ കമ്മിറ്റി' രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.ഈ ചെറുപ്പക്കാരന്റെ ജീവൻ തിരിച്ചുകിട്ടാൻ ഉദാരമതികളായ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സാമ്പത്തിക സഹായം അഭ്യർത്ഥിക്കുകയാണ് കുടുംബവും നാട്ടുകാരും.

​സഹായം അയക്കേണ്ട വിവരങ്ങൾ:
​ഫോൺ നമ്പർ / GPay: +91 9961911017
​UPI ID: anushpriyeshck@oksbi

Tags