30 വർഷത്തിന് ശേഷം തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്തിൽ യു ഡി എഫ് സാരഥി
Dec 27, 2025, 12:07 IST
കണ്ണൂർ:തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനത്തേക്ക് യു.ഡി.എഫ്. സ്ഥാനാർത്ഥിയായി മുസ്ലിംലീഗ് സ്വതന്ത്ര ജെസ്സി ഷിജി വട്ടക്കാട്ട് മത്സരിക്കും. ബ്ലോക്ക് പഞ്ചായത്തിലെ തേർത്തല്ലി ഡിവിഷനിൽ നിന്നാണ് ശ്രീമതി ജെസ്സി തെരഞ്ഞെടുക്കപ്പെട്ടത്.
യു.ഡി.എഫ്. ധാരണ പ്രകാരം ആദ്യത്തെ രണ്ടര വർഷം പ്രസിഡണ്ട് പദവി മുസ്ലിം ലീഗിനും തുടർന്നുള്ള രണ്ടര വർഷം കോൺഗ്രസ്സിനുമാണ്.
.jpg)


