ബി.എൽ. ഒഅനീഷ് ജോർജിൻ്റെ മരണത്തിൽ പ്രാദേശിക ഭീഷണിയില്ല: ഇ.പി ജയരാജൻ

ep jayarajan

കണ്ണൂർ :ബി എൽ ഒ അനീഷ് ജോർജിൻ്റെ മരണത്തിൽ പ്രാദേശിക ഭീഷണി ഉണ്ടെങ്കിൽ അത് കോൺഗ്രസിന്റെ ഭാഗത്ത്‌ നിന്നായിരിക്കുമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജൻ പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ഏറ്റുകുടുക്കയിൽ അങ്ങനെ ഒന്നുണ്ടാകില്ല' സി.പിഎം മാത്രമല്ല എല്ലാ പാർട്ടികളും അനീഷുമായി അവിടെ സഹകരിച്ചാണ് പ്രവർത്തിക്കുന്നത്.രാജ്യ വ്യാപകമായി ബി എൽ ഒ മാർ സമ്മർദം നേരിടുന്നുണ്ട്.രാജസ്ഥാനിൽ ഒരാൾ ആത്മഹത്യ ചെയ്തു .

tRootC1469263">

എസ് ഐ ആർ പ്രവർത്തനങ്ങൾ മാറ്റി വയ്ക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടതാണ്. എന്നാൽ ഈ വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുൻപെ അതു നടപ്പിലാക്കണമെന്ന വാശിയിലാണ് ബി.ജെ.പി ഭരിക്കുന്ന കേന്ദ്ര സർക്കാർ ഏറ്റുകുടുക്കയിൽ ബി എൽ ഒ യുമായി സി.പി.എം ഒരു പ്രശ്നവും ഉണ്ടായിട്ടില്ല കോൺഗ്രസ്‌ അസംബന്ധം പ്രചരിപ്പിക്കുകയാണ് പ്രാദേശികനേതാകൾ പറയുന്നത് കേട്ടിട്ട് പ്രതിപക്ഷ നേതാവും ഏറ്റു പറയുകയാണ്.ഒരു രാഷ്ട്രീയ പാർട്ടിയുടെയും ഇടപെടൽ ഇല്ലെന്ന് തന്നെ കുടുംബം പറഞ്ഞിട്ടുണ്ട്. അനീഷ് ജോർജിന് എസ്.ഐ. ആർ ജോലി സമ്മർദ്ദമില്ലെന്ന് കണ്ണൂർ കളക്ടർ പറഞ്ഞിട്ടുണ്ടെങ്കിൽ അത് അദ്ദേഹത്തോട് തന്നെ ചോദിക്കണം.

കളക്ടർ അദ്ദേഹത്തിന്റെ ഉത്തരവാദിത്തം നിർവഹിക്കുക മാത്രമാണ് തെരഞ്ഞെടുപ്പ് നടപടികളിലൂടെ ചെയ്യുന്നത്.നിലവാരമില്ലാത്ത പാർട്ടിയായ കോൺഗ്രസ്‌ പ്രാദേശിക നേതാക്കൾ ഉയർത്തുന്ന ആരോപണം മാധ്യമങ്ങൾ ഏറ്റുപിടിക്കുകയാണ്. ഇതു കേട്ടുതിരുവനന്തപുരത്ത് നിന്ന് വി ഡി സതീശൻ ഒരു അർത്ഥവുമില്ലാതെ സംസാരിക്കുന്നു .ഉദ്യോഗസ്ഥനെന്ന നിലയിൽ കളക്ടർക്ക് ചില കാര്യങ്ങൾ പറയാൻ പരിമിതി ഉണ്ടാകുമെന്നും ഇ.പി ജയരാജൻ പറഞ്ഞു.

Tags